play-sharp-fill
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് കൊല്ലം, ആന്ധ്രാപ്രദേശ് സ്വദേശികൾ

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് കൊല്ലം, ആന്ധ്രാപ്രദേശ് സ്വദേശികൾ

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു.

കൊല്ലം ഇടവ സ്വദേശി ചന്ദ്രന്‍ പിള്ള (69), ആന്ധ്രാപ്രദേശ് സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദ്രന്‍ പിള്ള വ്യാഴാഴ്ച വൈകീട്ട് നാലരയോടെ അപ്പാച്ചിമേടിന് സമീപവും സഞ്ജീവ് അഞ്ചുമണിയോടെ നീലിമല ഭാഗത്ത് വച്ചുമാണ് കുഴഞ്ഞുവീണത്. ഇരുവരെയും പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മണ്ഡലകാലത്തിന് തുടക്കമിട്ട് ഇന്നലെയാണ് ശബരിമല നട തുറന്നത്. ഇന്നലെ മുതല്‍ തന്നെ ശബരിമലയില്‍ ദര്‍ശനത്തിനായി വലിയ തോതിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച്‌ ഇത്തവണ ദിവസവും പുലര്‍ച്ചെ മൂന്നിന് നട തുറക്കാനാണ് തീരുമാനം. മുന്‍പ് പുലര്‍ച്ചെ നാലിനായിരുന്നു നട തുറന്നിരുന്നത്.