മലയാള കലാ അക്കാദമി സംഘടിപ്പിക്കുന്ന അഡ്വ.ജോർജ്ജ് ചാത്തമ്പടം അനുസ്മരണ – അവാർഡുദാനച്ചടങ്ങിൽ ചരിത്രം തിരുത്തി കുറിച്ച് 88ാം വയസിലും വേദിയിൽ കഥ പറയാൻ കവിയൂർ എം.എൻ; കോട്ടയം പബ്ലിക് ലൈബ്രറി മിനി തീയേറ്ററിൽ കവിയൂർ ചങ്ങമ്പുഴയുടെ രമണൻ അവതരിപ്പിക്കും
കോട്ടയം: ജീവിച്ചിരുന്ന കാഥികരിൽ 88 വയസിലും വേദിയിൽ കഥ പറഞ്ഞവരായി ആരുമില്ല. റിട്ടയേഡ് അധ്യാപകനും കാഥികനുമായ കവിയൂർ എം.എൻ ആ ചരിത്രമാണ് തിരുത്തിക്കുറിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ കോട്ടയം പബ്ലിക് ലൈബ്രറി മിനി തീയേറ്ററിൽ കവിയൂർ ചങ്ങമ്പുഴയുടെ രമണൻ അവതരിപ്പിക്കും.
കോട്ടയം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ മലയാള കലാ അക്കാദമി സംഘടിപ്പിക്കുന്ന അഡ്വ.ജോർജ്ജ് ചാത്തമ്പടം അനുസ്മരണ – അവാർഡുദാനച്ചടങ്ങിൻ്റെ ഭാഗമായാണ് കഥാപ്രസംഗരംഗത്ത് അരനൂറ്റാണ്ടിനോടടുത്ത കാഥികൻ കഥ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ കോട്ടയം പബ്ലിക് ലൈബ്രറിയുടെ ഉപഹാരം കവിയൂർ എം. എന്നിന് സമർപ്പിക്കും. അയിലം ഉണ്ണികൃഷ്ണൻ അവാർഡ് ഏറ്റുവാങ്ങും.
Third Eye News Live
0