play-sharp-fill
കവണാറ്റിൻകര ടൂറിസം ജലമേള: വാശിയേറിയ മത്സരത്തിൽ പി.ജി. കർണന് ശ്രിനാരായണാ ട്രാേഫി :ജലമേളയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

കവണാറ്റിൻകര ടൂറിസം ജലമേള: വാശിയേറിയ മത്സരത്തിൽ പി.ജി. കർണന് ശ്രിനാരായണാ ട്രാേഫി :ജലമേളയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

വിരിപ്പികാല : കവണാറ്റിൽ ഇന്നലെ നടന്ന ടൂറിസം ജലമേളയിൽ കവണാർ സിറ്റി ബാേട്ട് ക്ലബിൻ്റെ പി.ജി. കർണ്ണൻ ട്രോഫി നേടി. ഫൈനൽ മത്സരത്തിൽ പടക്കുതിരയെ പരാജയപ്പെടുത്തിയാണ് വിജയിയായത് .

ഒന്നാം തരം ഇരുട്ടുകുത്തി വിഭാഗത്തിലെ ഫൈനൽ മത്സരത്തിൽ ഐ.ബി.ആർ എ കാെച്ചിയിലെ തുഴച്ചിൽ താരങ്ങൾ അണിനിരന്ന മൂഴി കുമ്മനം ബോട്ട് ക്ലബിന്റെ വേലങ്ങാടനെ പിന്നിലാക്കി വിജയിച്ചു.

രണ്ടാം തരം ഇരുട്ടുകുത്തി വിഭാഗത്തിൽ ഹനുമാനാണ് ഒന്നാമനായത്. ചുരുളൻ രണ്ടാം തരത്തിൽ ഡായി നമ്പർ രണ്ടിനെ പിന്നിലാക്കി പടയാളി ഒന്നാമനായി. വെപ്പ് എ വിഭാഗത്തിൽ ഒളശ്ശ ഡി സി ബി സി ബാേട്ട് ക്ലബിൻ്റെ നവജ്യാേതി എതിരില്ലാതെ ട്രോഫി നേടി. വെപ്പ് ബി ഇനത്തിൽ കിളിരൂർ ഐബിസിയുടെ എബ്രഹാം മൂന്നു തെെക്കനാണ് ഒന്നാമനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സര വള്ളംകളി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. . അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാക്ഷണം നടത്തി ക്ലബ് പ്രസിഡൻ്റ് പി.ബി. അശാേകൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കലക്ടർ ജോൺ വി.ശാമുവൽ ഐ എ എസ് , ജില്ലാപഞ്ചായത്ത്

പ്രസിഡൻ്റ് കെ വി .ബിന്ദു, ,മിനി ബിജു, പദ്മകുമാർ , അഭിചന്ദ്രൻ
ഗോപകുമാർ ,കെ.പി.ആനന്ദക്കുട്ടൻ ,സദാനന്ദൻ വിരിപ്പുകാല ,
സിദ്ധാർത്ഥ്ഡോമിനിക് , അശോകൻ കരിമഠം തുടങ്ങിയവർ പ്രസംഗിച്ചു.

വിരിപ്പുകാല ശ്രീശക്തിശ്വരം ക്ഷേത്രക്കടവിൽ നിന്നും ആരംഭിച്ച ജല ഘാേഷയാത്ര മത്സര വേദിയിൽ എത്തിയതാേടെയാണ്ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.. മൂന്ന് ഒന്നാം തരം ഇരുട്ടുകുത്തി വള്ളങ്ങൾ ഉൾപ്പടെ 15 കളിവള്ളങ്ങൾ ട്രോഫികൾക്കായി പോരാടി

വിജയികൾക്ക് ക്ലബ് വൈസ് പ്രസിഡൻ്റ് എം.കെ പൊന്നപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സമ്മാനദാനം നിർവഹിച്ചു, എ.എസ്. മോഹൻദാസ്, പി.വി. പ്രസേനൻ, എം.ജെ. അജയൻ, പി.വി. സാൻ്റ് പ്പൻ, സി.കെ. വിശ്വൻ തുടങ്ങിയവർ പ്രസംഗിച്ചു.