
തിരുവല്ല: കൊടൈക്കനാലില്‍ വച്ച് ഫോണ്‍ നഷ്ടമായ ഫോണ്‍ അരമണിക്കൂറിനുള്ളില്‍ കണ്ടെത്തി നല്‍കി കേരള പോലീസ്. തിരുവനന്തപുരം സ്വദേശി വിമലിന്റെ മൊബൈല്‍ ഫോണ്‍ വിനോദയാത്രക്ക് പോയപ്പോൾ ഇന്നലെ രാത്രി കൊടൈക്കനാലില്‍ വച്ചാണ് നഷ്ടപ്പെട്ടത്.
ഫോണിനായി അന്വേഷണം തുടങ്ങിയ യുവാവ് ഫൈൻഡ് മൈ ഡിവൈസ് സംവിധാനം (find my device) ഉപയോഗിച്ച് ഫോണ്‍ ചങ്ങനാശ്ശേരി ഭാഗത്തുണ്ടെന്ന് മനസിലാക്കി. ഇതിന് പിന്നാലെയാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് ഫോണ്‍ കണ്ടെത്താൻ പോലീസ് സഹായം തേടിയത്.
വിനോദയാത്രയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ഫോണിന്റെ ലൊക്കേഷൻ യുവാവിന് ലഭിക്കുന്നത്. തൊട്ടടുത്ത പോലീസ് സ്റ്റേഷൻ എന്ന നിലയിലായിരുന്നു യുവാവ് തിരുവല്ല പോലീസ് സ്റ്റേഷനിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണിന്റെ ലൊക്കേഷൻ അനുസരിച്ച് ചങ്ങനാശ്ശേരിയിൽ എത്തുകയും അവിടെ താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെ കൈയിൽ നിന്ന് ഫോൺ കണ്ടെത്തുകയുമായിരുന്നു. കൊടൈക്കനാലില്‍ ഇതേ ദിവസം ടൂർ പോയിരുന്ന ഈ യുവാവ് അവിടെവച്ച് കളഞ്ഞു കിട്ടിയ ഫോണ്‍ ചങ്ങനാശ്ശേരിക്ക് കൊണ്ടുവരികയായിരുന്നുന്നെന്നും പറഞ്ഞു.







