ജീവനറ്റ് നിലത്ത് കിടന്ന അമ്മയെ അവസാനമായി ഒരുനോക്ക് കണ്ടു ; സമീപത്ത് മോഷണകേസിലെ പ്രതിയായ അച്ഛൻ ; കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മകൻ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി : ഹൃദയഭേദകമായ രംഗങ്ങൾക്ക് സാക്ഷിയായി ശാന്തിതീരം പൊതുശ്മശാനം

ജീവനറ്റ് നിലത്ത് കിടന്ന അമ്മയെ അവസാനമായി ഒരുനോക്ക് കണ്ടു ; സമീപത്ത് മോഷണകേസിലെ പ്രതിയായ അച്ഛൻ ; കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മകൻ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി : ഹൃദയഭേദകമായ രംഗങ്ങൾക്ക് സാക്ഷിയായി ശാന്തിതീരം പൊതുശ്മശാനം

സ്വന്തം ലേഖകൻ

കട്ടപ്പന: ഹൃദയഭേദകമായ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം കട്ടപ്പനയിലെ പൊതുശ്മശാനമായ ശാന്തിതീരം സാക്ഷ്യം വഹിച്ചത്. മോഷണക്കേസിൽ ഭർത്താവ് അറസ്റ്റിലായതറിഞ്ഞ് ആത്മഹത്യ ചെയ്ത ഉപ്പുതറ പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള ബിന്ദു(40)വിന്റെ മൃതദേഹം ഭർത്താവിന്റെയും മകന്റെയും സാന്നിദ്ധ്യത്തിലാണ് പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചത്.

അവസാനമായി അമ്മയെ ഒരുനോക്ക് കണ്ട ആ പന്ത്രണ്ടുകാരൻ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെയാണ് അമ്മയ്ക്കായി അന്ത്യകർമ്മങ്ങൾ ചെയ്തത്. ബിന്ദുവിന്റെ ബന്ധുക്കൾ ആരും എത്താത്തതിനാൽ ജയിലിൽ റിമാൻഡിലായിരുന്ന ഭർത്താവ് സാജുവിനെ പൊൻകുന്നം പൊലീസ് കട്ടപ്പനയിൽ എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനായി ശാന്തിതീരം പൊതുശ്മശാനത്തിൽ എത്തിച്ചു. അച്ഛൻ ജയിലിൽ ആയതിന് പിന്നാലെ അമ്മയും പോയതോടെ അയൽപക്കത്തെ വീട്ടിലായിരുന്ന ആറാം ക്ലാസുകാരനെ ഇന്നലെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.

അമ്മയ്ക്ക് അസുഖം കൂടുതലായതിനാൽ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് കുട്ടിയോട് അധികൃതർ പറഞ്ഞത്. പിന്നീട് കട്ടപ്പനയിലെത്തിയപ്പോഴാണ് അമ്മ മരിച്ച വിവരം ആ പന്ത്രണ്ടുകാരൻ അറിഞ്ഞത്.

അന്ത്യകർമങ്ങൾക്കുശേഷം കുട്ടിയെ മുരിക്കാശേരിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കും സാജുവിനെ ജയിലിലേക്കും കൊണ്ടുപോവുകയും ചെയ്തു. മാല മോഷ്ടിച്ച കേസിൽ സാജുവിനെ പൊലീസ് പിടിയിലായതറിഞ്ഞ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബിന്ദു വാടക വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.