കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ‘നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാട്’; ഇഡി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ‘നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാട്’; ഇഡി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച്‌ ഇഡി.

കരുവന്നൂരില്‍ നടന്നത് 90 കോടിയുടെ കളളപ്പണ ഇടപാടാണെന്ന് ഇഡി കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
12000 പേജുള്ള കുറ്റപത്രത്തില്‍ 50 വ്യക്തികളും 5 സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. എ കെ ബിജോയ് ആണ് കേസിലെ ഒന്നാം പ്രതി.

സിപിഎം നേതാവ് അരവിന്ദാക്ഷൻ കേസിലെ 13ാം പ്രതിയാണ്. ഒന്നാം പ്രതി ബിജോയിയുടെ ഉടസ്ഥതയിലുള്ള 3 കമ്പനികളും മറ്റൊരു പ്രതിയായ പിപി കിരണിന്റെ ഉടമസ്ഥതയിലുള്ള 2 കമ്പനികളുമാണ് കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കിയിട്ടുള്ള 5 കമ്ബനികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം നടന്നത്. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്ത് ആണ് ഇഡി കണ്ടുകെട്ടിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റൃത്യത്തില്‍ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.