കരുവന്നൂര്‍ കള്ളപ്പണ കേസ്; പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാൻ ഇഡി; തിരിച്ചടിയാവുക സിപിഎമ്മിന്; കോടതി അനുമതി നിര്‍ണായകമാകും

കരുവന്നൂര്‍ കള്ളപ്പണ കേസ്; പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാൻ ഇഡി; തിരിച്ചടിയാവുക സിപിഎമ്മിന്; കോടതി അനുമതി നിര്‍ണായകമാകും

Spread the love

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില ഇഡിയുടെ ഏറ്റവും പുതിയ നീക്കം വെല്ലുവിളി സൃഷ്ടിക്കുന്നത് സിപിഎമ്മിന്.

പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാവുന്നതാണെന്നാണ് ഇ.ഡി. കോടതിയെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്ദംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വിഷയം പരാമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഇ.ഡിയുടെ പുതിയ നീക്കം.

കരുവന്നൂര്‍ കേസിലെ 54 പ്രതികളില്‍ നിന്നായി 108 കോടി രൂപയോളം മൂല്യമുള്ള സ്വത്താണ് ഇ.ഡി. കണ്ടുകെട്ടിയത്. ഇത് നിക്ഷേപകര്‍ക്ക് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങള്‍ക്ക് മുൻപേ നല്‍കിയ ഉറപ്പ് പാലിക്കാതെ നില്‍ക്കുമ്പോഴാണ് ഇഡിയുടെ നീക്കം. വിചാരണ കാലയളവില്‍ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താൻ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.