പുതുപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു കയറി: പ്ലസ് ടു പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്കു പരിക്ക്; കാർയാത്രക്കാർ മദ്യപിച്ചിരുന്നതായും ആരോപണം
തേർഡ് ഐ ബ്യൂറോ
കറുകച്ചാൽ: കറുകച്ചാലിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് പ്ലസ്ടു പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥിയ്ക്കു പരിക്ക്. പുതുപ്പള്ളിക്ക് സമീപം കൈതേപ്പാലം ജംഗ്ഷനിലാണ് നിയന്ത്രണം വിട്ട കാറാണ് ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചത്. കാർ യാത്രക്കാരും ഡ്രൈവറും മദ്യപിച്ചിരുന്നതായും ആരോപണം ഉയർന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് കറുകച്ചാൽ കൈതേപ്പാലത്ത് നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചത്. ഓട്ടോറിക്ഷ ഇടിച്ചു തെറുപ്പിച്ച ശേഷം അമിത വേഗത്തിൽ മുന്നിലേയ്ക്കു പാഞ്ഞ കാർ, സമീപത്തെ കലുങ്കിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്ന വിദ്യാർത്ഥിയ്ക്കു സാരമായി പരിക്കേൽക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.