play-sharp-fill
കറുകച്ചാൽ-മണിമല റോഡിൽ  നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റ്‌ ഇടിച്ചുതകർത്തു

കറുകച്ചാൽ-മണിമല റോഡിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റ്‌ ഇടിച്ചുതകർത്തു

സ്വന്തം ലേഖിക

കോട്ടയം: കറുകച്ചാൽ – മണിമല റോഡിൽ കരയോഗപ്പടിക്ക് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റ്‌ ഇടിച്ചുതകർത്ത്‌ സമീപത്തെ വീടിന്റെ ഗേറ്റിൽ ഇടിച്ച് മറിഞ്ഞു.


കാർ യാത്രക്കാരായ കരിമ്പനക്കുളം സ്വദേശി കരിമ്പോലിൽ അനീഷും സഹോദരിയും കുട്ടികളും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. മണിമല സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ അനീഷ് സഹോദരിയുടെ കങ്ങഴയിലുള്ള വീട്ടിൽ പോയി മടങ്ങിവരവെയാണ് അപകടം.

സമീപവാസികൾ യാത്രക്കാരെ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.