കാരിത്താസ് ആശുപത്രിയില്‍ നവീകരിച്ച അത്യാഹിത, ട്രോമാ കെയര്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജമായി; ആശുപത്രിയുടേത് മികവുറ്റ പ്രവര്‍ത്തനമെന്ന് മന്ത്രി വി.എന്‍.വാസവന്‍
സ്വന്തം ലേഖിക
കോട്ടയം: ആതുരസേവന രംഗത്ത് കാരിത്താസ് ആശുപത്രി മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കാണ് വഴി തുറക്കുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
നവീകരിച്ച എമര്‍ജൻസി മെഡിസിൻ ആൻഡ് ട്രോമ കെയര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബൈക്ക് ആംബുലൻസും മന്ത്രി ഫ്ലാഗ് ഒഫ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങില്‍ ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ.ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി രക്ഷാധികാരി മാത്യു മൂലക്കാട്ട് വെഞ്ചരിപ്പ് നിര്‍വഹിച്ചു.
കൊവിഡ് മഹാമാരി കാലത്ത് കാവലാളായി നിന്ന ആംബുലൻസ് ഡ്രൈവര്‍മാരെയും ജീവനക്കാരെയും ആംബുലൻസ് ഉടമകളെയും ആദരിച്ചു. ഫാ.സ്റ്റീഫൻ തേവര്‍പറമ്ബില്‍, ഫാ.ജിസ്‌മോൻ മഠത്തില്‍, ആശുപത്രി സി.ഒ.ഒ ഡോ.അജിത് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ.ജിനു കാവില്‍ സ്വാഗതവും, ഫാ.ജോയിസ് നന്ദിക്കുന്നേല്‍ നന്ദിയും പറഞ്ഞു.
പതിനായിരം ചതുരശ്ര അടിയില്‍ അറുപതിലധികം കിടക്കകളുമായി ഇരുപത് ഡോക്ടര്‍മാരുടെ സേവനമാണ് എമര്‍ജൻസി മെഡിസിൻ ആൻഡ് ട്രോമ കെയര്‍ വിഭാഗത്തിലുള്ളത്. റെഡ് സോണ്‍ കിടക്കകള്‍, തീവ്ര പരിചരണ കിടക്കകള്‍, പൂര്‍ണ്ണസജ്ജമായ ഓപ്പറേഷൻ തിയേറ്റര്‍, എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്‌കാനുകള്‍, നൂറ്റിപ്പത്തിലധികം നഴ്സിംഗ്, പാരാമെഡിക്കല്‍ ജീവനക്കാരുമുണ്ട്.