
സ്വന്തം ലേഖിക
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട നിഹാലിന്റെ മൃതദേഹം കണ്ടെടുത്തതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.
ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുൻപും ഇത്തരത്തില്‍ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നത്തേയും പോലെ തിരികെ വരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് കാണാതായപ്പോഴാണ് അന്വേഷിച്ചത്.
വീടിന് അര കിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ കാലിന് കീഴ്പോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികളിലൊരാള്‍ പറയുന്നു.
നായ്ക്കള്‍ വരുന്നത് കണ്ടാണ് അവിടേക്ക് അന്വേഷിക്കാൻ തയ്യാറായത്. അവിടെയെത്തിയപ്പോഴാണ് ദാരുണമായ വിധത്തില്‍ കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാല്‍ നിലവിളിക്കാനോ ഒച്ച വെക്കാനോ സാധിച്ചില്ല.
ആളൊഴിഞ്ഞ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അവിടെയെത്തുമ്പോള്‍ കണ്ട കാഴ്ചയെക്കുറിച്ച് പറയാൻ പോലും ചിലര്‍ തയ്യാറാകുന്നില്ല. രക്തം വാര്‍ന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്.







