വേമ്പനാട് കായൽതീരത്ത് സ്ഥിതിചെയ്യുന്ന കാപികോ റിസോർട്ട് പൊളിച്ചു നീക്കൻ സുപ്രീംകോടതി ഉത്തരവ്

വേമ്പനാട് കായൽതീരത്ത് സ്ഥിതിചെയ്യുന്ന കാപികോ റിസോർട്ട് പൊളിച്ചു നീക്കൻ സുപ്രീംകോടതി ഉത്തരവ്

 

സ്വന്തം ലേഖിക

കോട്ടയം : തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഒരു കെട്ടിടം കൂടി കേരളത്തിൽ പൊളിക്കുന്നു.ആലപ്പുഴ കാപിക്കോ റിസോർട്ട് പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കാപികോ റിസോർട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരേ കാപികോ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.

മരടിലെ ഫ്ളാറ്റുകൾ ശനിയാഴ്ച പൊളിക്കാനിരിക്കെയാണ് കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധി പുറത്ത് വന്നിരിക്കുന്നത്.തീരദേശ നിയമം ലംഘിച്ച പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ കാപികോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടമകളുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് റോഹിംഗ്യൻ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്.

മരടിലെ കെട്ടിടങ്ങളും കാപികോയും തീരദേശ പരിപാലന നിയമം ലംഘിച്ചാണ് പണിതത്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു.

അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോർട്ട് തേടിയിരുന്നു. ആ റിപ്പോർട്ടിലാണ് കാപികോ, വാമികോ റിസോർട്ടുകളുടെ അനധികൃത നിർമ്മാണത്തെ കുറിച്ചുള്ള റിപ്പോർട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതിൽ പരാമർശങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർനടപടിയാാണ് 2018ൽ കേരള ഹൈക്കോടതി കാപികോ വാമികോ റിസോർട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.

കാപികോ റിസോർട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും സ്വീകരിച്ച നിലപാട്. വേമ്ബനാട്ട് കായൽ അതി പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.