തീരദേശ പരിപാലന നിയമലംഘനം : പാണാവള്ളിയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിച്ചു ; ആറുമാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ തീരുമാനം
സ്വന്തം ലേഖകൻ
ആലപ്പുഴ: തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച പാണാവള്ളിയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോയ പൊളിക്കൽ നടപടികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം മരടിലെ പോലെ പൊളിക്കൽ നടപടി സങ്കീർണമല്ലെന്നാണ് പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് 2020 ജനുവരിയിലാണ് പാണാവള്ളിയിൽ വേമ്പനാട്ടു കായലിലെ നെടിയതുരുത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ പൊളിച്ചുനീക്കാൻ ഫണ്ടില്ലെന്ന് പാണാവള്ളി പഞ്ചായത്ത് സർക്കാരിനെ അറിയിച്ചതോടെയാണ് കർമപദ്ധതി ജില്ലാ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു.
എന്നാൽ കൊവിഡ് മൂലം നടപടികൾ വൈകി. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കളക്ടർ റിസോർട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പൊളിക്കൽ നടപടി വേഗത്തിലാക്കാൻ തീരുമാനമായത്.