കോട്ടയം ഡിസ്ട്രിക് ഓട്ടോമൊബൈൽ പാർട്ട്സ് ഡീലേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഏപ്രിൽ 23ന്
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ഡിസ്ട്രിക് ഓട്ടോമൊബൈൽ പാർട്ട്സ് ഡീലേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം 2023 ഏപ്രിൽ 23ന് 2.00 മണിക്ക് കോട്ടയം തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പൊതുയോഗം കോട്ടയം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് . ഹാജി എം. കെ. ഖാദർ ഉദ്ഘാടനം ചെയ്യും. കോട്ടയം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റോഷൻ സാമുവൽ എം. വി. ഐ. മുഖ്യപ്രഭാഷണം നടത്തും.
കെഡിഎപിഡിഎ പ്രസിഡന്റ് ത്യാഗരാജൻ അധ്യക്ഷനാകും. കോട്ടയം മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ. കെ. എൻ. പണിക്കർ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യും.കെഡിഎപിഡിഎ EX, കമ്മിറ്റി മെമ്പർ വി മുരളീധരൻ അനുശോചനം രേഖപ്പെടുത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മർച്ചന്റ് അസോസിയേഷൻ ട്രഷറർ സി. എ. ജോൺ, അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്പ് കേരള ഡിസ്ട്രിക് പ്രസിഡന്റ് എ. ആർ. രാജൻ, വൈസ് പ്രസിഡന്റ് പി.ജി.ഗിരീഷ്, Ex. കമ്മിറ്റി മെമ്പർ കലാ സിബി എന്നിവർ ആശംസകൾ അർപ്പിക്കും.
ജനറൽ സെക്രട്ടറി ജോൺ ഡേവിസ് സ്വാഗതവും ട്രഷറർ ജോസഫ് ചാക്കോ കൃതജ്ഞതയും അർപ്പിക്കും.
പൊതുയോഗത്തോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ ഓട്ടോ മൊബൈൽ സ്പെയർപാർട്സുകളുടെയും അനുബന്ധ സാധനങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.