കേരളാ നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം വ്യാഴാഴ്ച്ച

കേരളാ നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം വ്യാഴാഴ്ച്ച

സ്വന്തം ലേഖകൻ

കോട്ടയം : നെൽകർഷകർ നേരിടുന്ന ചൂഷണത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനും വിപണിയിൽ മികച്ച അരി ലഭ്യമാക്കാനും ലക്ഷ്യമിടുന്ന കേരളാ നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിന്റെ (കാപ്കോസ്) വാഷിക പൊതുയോഗം വ്യാഴാഴ്ച്ച (ഡിസംബർ 21 ) കാപ്‌കോസ് പ്രസിഡന്റ് കെ.എം രാധാകൃഷ്‌ന്റെ അധ്യക്ഷതിയിൽ നടക്കും.

കോട്ടയം അർബൻബാങ്ക് ഹാളിൽ ചേരുന്ന പൊതുയോഗത്തിൽ സംഘത്തിന്റെ വാർഷികറിപ്പോർട്ടും കണക്കും , അടുത്ത വർഷത്തെ ബജറ്റും ഭാവിപദ്ധതികളും അവതരിപ്പിക്കും. നെൽകർഷകരുടെ സംഭരണ, വിപണന പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച കാപ്‌കോസ് അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ പഞ്ചായത്തിൽ കാപ്‌കോസ് വാങ്ങിയ 10 ഏക്കർ ഭൂമിയിൽ നെല്ല് സംഭരണത്തിനായി ഗോഡൗണും, ആധുനികമില്ലും മൂല്ല്യവർദ്ധിത ഉത്പന്നനിർമ്മാണത്തിന് അനുബന്ധ സ്ഥാപനങ്ങളും ആരംഭിക്കുകയാണ്. ഇതിനായി ഊരാളുങ്കലുമായി ധാരണാപത്രം ഒപ്പുവെച്ചു കഴിഞ്ഞു. 86 കോടി രൂപയുടെ പദ്ധതിയാണ് കിടങ്ങുരിൽ സാധ്യമാക്കുന്നത്.