കണ്ണൂർ സെൻട്രൽ ജയിലിലും കൊറോണ ഭീതി: പരോൾ അനുവദിച്ച പ്രതി മുങ്ങി: പിടികൂടി ജയിലിലെത്തിച്ചപ്പോൾ പനി: ഒളിവിൽ കഴിഞ്ഞത് മഹാരാഷ്ട്രയിലടക്കം

കണ്ണൂർ സെൻട്രൽ ജയിലിലും കൊറോണ ഭീതി: പരോൾ അനുവദിച്ച പ്രതി മുങ്ങി: പിടികൂടി ജയിലിലെത്തിച്ചപ്പോൾ പനി: ഒളിവിൽ കഴിഞ്ഞത് മഹാരാഷ്ട്രയിലടക്കം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: പരോൾ അനുവദിച്ച പ്രതിയെ പിടികൂടി സെല്ലിലെത്തിച്ചപ്പോൾ പനി. കൂത്തുപറമ്പ് മൂരിയാട്ടെ ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്. വിപിനെ പനിയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി.

 

 

പനി ബാധിച്ചയാൾ ആദ്യം കഴിഞ്ഞത് മറ്റു തടവുകാർക്ക് ഒപ്പമായിരുന്നുവെന്നും പരാതിയുണ്ട്. മഹാരാഷ്ട്രയിലാണ് വിപിൻ ഒളിവിൽ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം സംഭവത്തിൽ വീഴ്ചയില്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ ജയിൽ ഡിജിപിക്ക് വിശദീകരണം നൽകിയതായും പനിയാണെന്ന് മനസിലാക്കിയ ഉടനെ ഇയാളെ പ്രത്യേകം സെല്ലിലേക്ക് മാറ്റിയെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി