ഫിറ്റ്നെസ് ഇല്ലാതെ സർവ്വീസ് നടത്തിയ സ്കൂൾ വാഹനം ആർടിഒ എൻഫോസ്‌മെന്റ് സ്ക്വാഡ് പിടികൂടി
കണ്ണൂർ : ഫിറ്റ്‌നെസ് ഇല്ലാതെ സര്‍വ്വീസ് നടത്തിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വാഹനം ആര്‍ടിഒ സ്‌ക്വാഡ് പിടികൂടി.
ചാല തന്നട റോഡില്‍ സ്‌കൂള്‍ കുട്ടികളുമായി സര്‍വീസ് നടത്തിയിരുന്ന കടമ്ബൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റ വാഹനമാണ് ഫിറ്റ്‌നസ് ഇല്ലാതെ സര്‍വീസ് നടത്തിയതിന് കണ്ണൂര്‍ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വിഭാഗം പിടികൂടിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എം സിജു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ വി പി സജീഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷവും ഫിറ്റ്‌നെസ് ഇല്ലാതെ സര്‍വ്വീസ് നടത്തിയതിന് ഈ വാഹനത്തിനെതിരെ പിഴയിടാക്കിയിരുന്നെന്നും അതിനാല്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും എന്‍ഫോര്‍ഴ്‌സ്‌മെന്റ് ആര്‍ടിഒ സി യു മുജീബ് അറിയിച്ചു
Third Eye News Live
0