ആറ് സ്ത്രീകള്‍…13 പുരുഷന്‍മാര്‍…! അന്യസംസ്ഥാന തൊഴിലാളികളുടെ വാടകവീട്ടില്‍ അനാശാസ്യമെന്ന് പരാതി; വീട് വളഞ്ഞ് നാട്ടുകാര്‍; ഒടുവില്‍ പൊലീസെത്തിയപ്പോള്‍ സംഭവിച്ചത്….!

ആറ് സ്ത്രീകള്‍…13 പുരുഷന്‍മാര്‍…! അന്യസംസ്ഥാന തൊഴിലാളികളുടെ വാടകവീട്ടില്‍ അനാശാസ്യമെന്ന് പരാതി; വീട് വളഞ്ഞ് നാട്ടുകാര്‍; ഒടുവില്‍ പൊലീസെത്തിയപ്പോള്‍ സംഭവിച്ചത്….!

സ്വന്തം ലേഖിക

കണ്ണൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ വീടുവളഞ്ഞു.

പാപ്പിനിശേരി കാട്ടിയത്താണ് സംഭവം. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട് കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനമെന്ന് ആരോപണമുയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് മൂന്നുറോളം പേര്‍ വീട് വളഞ്ഞു. അനാശാസ്യ പ്രവര്‍ത്തനത്തിനായി ഇന്നലെ വൈകിട്ട് ചാലോട് ഭാഗത്ത് താമസിക്കുന്ന കൂടുതല്‍ തൊഴിലാളികള്‍ ഇവിടേക്ക് എത്തിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ആറുസ്ത്രീകളും 13 പുരുഷന്‍മാരുമാണ് ഈ സമയം വാടകവീട്ടില്‍ ഉണ്ടായിരുന്നത്. നാട്ടുകാരില്‍ ചിലര്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

വാതിലടച്ച്‌ അകത്തിരുന്ന തൊഴിലാളികളോട് വാതില്‍ തുറക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു, ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ ബലപ്രയോഗത്തിലൂടെ വാതില്‍ തുറന്ന് അകത്തുകടക്കാനും ശ്രമം നടത്തി.

വീട് കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് വ്യക്തമായതോടെ തൊഴിലാളികളെ വാടകവീട്ടില്‍ നിന്ന് പൊലീസ് പൂര്‍ണമായി ഒഴിപ്പിച്ചു.

സംഭവത്തില്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പാപ്പിനിശേരി കാട്ടിയം പട്ടേരി ഹൗസില്‍ ഉമേഷിനെ പൊലീസ് അറസ്റ്റു ചെയ്തു.