play-sharp-fill
ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങൾ  അംഗീകരിക്കാന്‍ കഴിയില്ല; ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കാന്‍ കഴിയില്ല; ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി: ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതെന്ന് ഹൈക്കോടതി.

അതിക്രമം തടയാന്‍ നിയമനിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം. എന്ത് കാരണത്തിന്റെ പേരിലായാലും ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമേറ്റത് ഉള്‍പ്പെടെ അടുത്തിടെ ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെല്ലാം ഇന്ന് വാദം കേള്‍ക്കവെ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് ഹരജിക്കാര്‍ കൊണ്ടുവന്നിരുന്നു.

മാര്‍ച്ച്‌ 30 ന് കേസ് വീണ്ടും പരിഗണിക്കും അന്നേദിവസം സംസ്ഥാന സര്‍ക്കാരിനോട് കേസിലെ നിലപാട് അറിയിക്കാനാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.