ട്രെയിനില്‍ കയറുന്നതിനിടെ വീണ് നഴ്‌സിന്റെ കാല്‍പാദം അറ്റു.
സ്വന്തം ലേഖകൻ
തലശേരി : ട്രെയിനില്‍ കയറുന്നതിനിടെ വീണ് സ്ത്രീയുടെ കാല്‍പാദം അറ്റു. പയ്യാവൂര്‍ ഉളിക്കല്‍ കരപ്ലാക്കില്‍ ഹൗസില്‍ മിനി ജോസഫിന്റെ (47) ഇടതു കാല്‍പാദമാണ് അറ്റുപോയത്.
തലശേരി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങുന്നതിനിടെ കമ്ബാര്‍ട്ട്മെന്റ് മാറി കയറുമ്ബോള്‍ ബുധന്‍ രാവിലെ 7.15നാണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുംബൈ–-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസില്‍ കയറുന്നതിടെയാണ് അപകടമുണ്ടായത്. തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലാണ് കാല്‍ കുടുങ്ങിയത്. ജോലി ചെയ്യുന്ന തിരൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഭര്‍ത്താവും മകളും ഒപ്പമുണ്ടായിരുന്നു. തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.
Third Eye News Live
0