Spread the love

സ്വന്തം ലേഖകൻ
കൊട്ടാരക്കര : ടൂറിസ്റ്റ് ബസ് ഉടമ പാറക്കുളത്തില്‍ ചാടി മരിച്ചു.വാളകം അണ്ടൂര്‍ സുജി വിലാസത്തില്‍ സുജിത് കുമാര്‍ (40) ആണ് വീട്ടില്‍ നിന്നും 150 മീറ്റര്‍ അകലെയുള്ള പാറക്കുളത്തില്‍ ചാടി മരിച്ചത്.
വീട്ടില്‍ നിന്നും ബൈക്കില്‍ പാറക്കുളത്തിന് സമീപം ചെല്ലുകയും അവിടെ വച്ച്‌ ഫോണില്‍ സംസാരിക്കുകയും തുടര്‍ന്ന് പാറക്കുളത്തിലേക്ക് ചാടുകയും ചെയ്യുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ഉടന്‍‌തന്നെ പോലീസിനെ വിവരമറിയിക്കുകയും കൊട്ടാരക്കര പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.ടൂറിസ്റ്റ് ബസിന്‍റെ ഉടമയും ഡ്രൈവറുമായിരുന്ന സുജിത് കുമാറിന് സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

video
play-sharp-fill