ദര്‍ശനും പവിത്ര ഗൗഡയും 10 വർഷങ്ങളായി പ്രണയത്തിൽ ; കൊല്ലപ്പെട്ട രേണുക സ്വാമി നടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും നിരന്തരം വിവാഹാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയതിനും തെളിവ്
ബംഗളൂരു : കൊലപാതക കേസിൽ കന്നഡ താരം ദർശൻ അറസ്റ്റിലായതിന് പിന്നാലെ സുഹൃത്തും, നടിയുമായ പവിത്ര ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്നപൂർണശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ പൊലീസ് നടിയെ ചോദ്യം ചെയ്യുകയാണ്.
തന്‍റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിൽ രേണുക സ്വാമി എന്നയാളെ തന്‍റെ ഫാം ഹൗസിൽ വിളിച്ച് വരുത്തി കൊലപ്പെടുത്തി, ഓടയിൽ തള്ളി എന്നതാണ് ദർശന് എതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് 10 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ചിത്രദുർഗ സ്വദേശായിയായ രേണുക സ്വാമി ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്തിരുന്ന ആളാണ്. ജൂൺ 9 നാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട ദർശനെ ഇന്ന് രാവിലെ 8.30 ന് വിജയനഗർ എസിപി ചന്ദനാണ് അറസ്റ്റ് ചെയ്തത്. മൈസുരുവിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ സിനിമാ ഷൂട്ടിങ്ങിനായി താമസിക്കവേയാണ് അറസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലപ്പെട്ട രേണുക സ്വാമി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക മാത്രമല്ല, തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്‌തുവരികയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. പവിത്ര ഗൗഡയുടെ പ്രേരണയാൽ ആണോ ദർശൻ കൊല നടത്തിയത് എന്നാണ് അന്വേഷിക്കുന്നത്.
കന്നഡ നടിയായ പവിത്ര ഗൗഡ ജനുവരിയിൽ താനും ദർശനും ഒത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത് വാർത്തയായിരുന്നു. താനും ദർശനും ഒരു പതിറ്റാണ്ടായി സ്നേഹത്തിലാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇൻസ്റ്റ പോസ്റ്റ്. ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. എന്നാൽ, പവിത്ര ഗൗഡ ഇതാദ്യമായല്ല സോഷ്യൽ മീഡിയയിൽ കോളിളക്കം ഉണ്ടാക്കുന്നത്.
ചത്രിഗാലു സർ ചത്രിഗാലു, ബാത്താസ് തുടങ്ങിയ ചിത്രങ്ങളിൽ പവിത്ര ഗൗഡ വേഷമിട്ടിട്ടുണ്ട്. 2015 മുതൽ തന്നെ ദർശനും പവിത്രയും ആയുള്ള ബന്ധം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ദർശന്റെ സമീപകാല ഹിറ്റ് ചിത്രം കാടേരയെ വാഴ്ത്തിയും പവിത്ര ഗൗഡ പോസ്റ്റിട്ടിരുന്നു.
സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മൈസൂരിൽ വച്ചാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
രേണുകാ സ്വാമി അയച്ച അശ്ലീല സന്ദേശങ്ങളേക്കുറിച്ചറിഞ്ഞ ദർശൻ ചിത്രദുർഗയിലെ തന്‍റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. രേണുകാ സ്വാമിയെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം ഓടയിലുപേക്ഷിക്കുകയായിരുന്നെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. രേണുക സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 9 പേരെ ചോദ്യം ചെയ്‌തപ്പോഴാണ് ദർശൻ്റെ പേരു പുറത്തുവന്നത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. രേണുകസ്വാമിയെ ദർശൻ്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതെന്ന് കേസിൽ അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. തുടർന്ന് മൃതദേഹം പാലത്തിനു കീഴിൽ ഉപേക്ഷിക്കുകയായിരുന്നു.
കന്നഡയിൽ ശിവരാജ് കുമാർ അടക്കം താരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ദർശൻ. ഡി ബോസ് എന്ന് വിളിക്കുന്ന ദർശൻ പലപ്പോഴും രാഷ്ട്രീയ വേദികളിലും കന്നഡ പ്രക്ഷോഭ വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്.