വരും മാസങ്ങളിൽ വൈദ്യുതി ബില്ലിൽ വൻ കുറവ് ; കാരണം വ്യക്തമാക്കി കെഎസ്ഇബി

വരും മാസങ്ങളിൽ വൈദ്യുതി ബില്ലിൽ വൻ കുറവ് ; കാരണം വ്യക്തമാക്കി കെഎസ്ഇബി

തിരുവനന്തപുരം :  ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കില്‍ പലിശ ലഭിക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു.

ഇത് എല്ലാ ഉപഭോക്താക്കള്‍ക്കും മെയ് – ജൂണ്‍ – ജൂലൈ മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്ത് നല്‍കും. വൈദ്യുതി കണക്ഷൻ എടുക്കമ്ബോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്.

ഇലക്‌ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) പ്രകാരം, ദ്വൈമാസ ബില്‍ നല്‍കപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബില്‍ തുകയുടെ മൂന്ന് ഇരട്ടിയും പ്രതിമാസ ബില്‍ ലഭിക്കുന്നവർക്ക് ശരാശരി ബില്‍ തുകയുടെ രണ്ടിരട്ടിയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലനിർത്തേണ്ടത്. ഈ തുകയ്ക്ക് കെഎസ്‌ഇബിഎല്‍ ഓരോ സാമ്ബത്തിക വര്‍ഷവും ആ വര്‍ഷം ഏപ്രില്‍ ഒന്നാം തീയതി നിലവിലുള്ള ബാങ്ക് പലിശ നിരക്കില്‍ പലിശ നല്‍കുന്നുണ്ട്. (ഇത് മെയ് മാസം ആണ് ഡിമാൻഡ് ചെയ്യുന്നത്). 2023-24 ല്‍ 6.75 ശതമാനം ആണ് പലിശ നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദാഹരണത്തിന് 600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലില്‍ അഡ്ജസ്റ്റ്മെന്‍റ് ആയി കാണിച്ച്‌ കുറയ്ക്കും.