കാന്റീൻ ജീവനക്കാരന്റെ മുഖത്ത് തിളപ്പിച്ച എണ്ണയൊഴിച്ചു, സഹപ്രവർത്തകനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്‌ ചെയ്തു.

കാന്റീൻ ജീവനക്കാരന്റെ മുഖത്ത് തിളപ്പിച്ച എണ്ണയൊഴിച്ചു, സഹപ്രവർത്തകനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്‌ ചെയ്തു.

Spread the love

കോട്ടയം : കാഞ്ഞിരപ്പള്ളി ആശുപത്രി കാന്റീൻ ജീവനക്കാരനായ തണ്ണീർമുക്കം സ്വദേശിയായ യുവാവിന്റെ മുഖത്താണ്   കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്ബള്ളി മുകളേല്‍ വീട്ടില്‍ ജോബിൻ ജോസഫ് (30)  തിളപിച്ച എണ്ണയൊഴിച്ചത്.ഇന്ന് രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു സംഭവം നടന്നത്.

യുവാവിനോടുണ്ടായിരുന്ന മുൻവൈരാഗ്യം തീർക്കാനായിരുന്നു പ്രതി പൂരി ഉണ്ടാക്കാൻ വച്ചിരുന്ന എണ്ണ എടുത്ത് ഇപ്രകാരം ചെയ്തത്.ആക്രമത്തിൽ യുവാവിന്റെ കണ്ണിനു സാരമായി പൊള്ളലേറ്റിട്ടുണ്ട്.പരാതിയെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്‌.ഓ ഫൈസല്‍, എസ്.ഐ മാരായ സക്കീർ ഹുസൈൻ, രഘുകുമാർ, സി.പി.ഓ മാരായ ബിനോ, അരുണ്‍, ബിനോ കെ രമേശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group