play-sharp-fill
സ്വത്ത് തർക്കത്തിനിടെ ജ്യേഷ്‌ഠന്റെ വെടിയേറ്റ്‌ മരിച്ച കരിമ്പനാല്‍ രഞ്‌ജു കുര്യന്‌ കണ്ണീരോടെ വിട നല്കി നാട്

സ്വത്ത് തർക്കത്തിനിടെ ജ്യേഷ്‌ഠന്റെ വെടിയേറ്റ്‌ മരിച്ച കരിമ്പനാല്‍ രഞ്‌ജു കുര്യന്‌ കണ്ണീരോടെ വിട നല്കി നാട്

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: സ്വത്ത് തർക്കത്തിനിടെ ജ്യേഷ്‌ഠന്റെ വെടിയേറ്റ്‌ മരിച്ച കരിമ്പനാല്‍ രഞ്‌ജു കുര്യന്‌ കണ്ണീരോടെ വിട. ഇന്നലെ രഞ്‌ജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും തടിച്ചു കൂടി.

മൃതദേഹത്തിനരികില്‍ അലമുറയിട്ട്‌ കരയുന്ന ഭാര്യയെയും മക്കളെയും സാന്ത്വനിപ്പിക്കാനാകാതെ കണ്ടു നിന്നവര്‍ നിസഹായരായി.
പ്രായമായ മാതാപിതാക്കള്‍ സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെയും മോചിതരായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ രൂപത വികാരി ജനറാള്‍ ഫാ. അലക്‌സ്‌ മണ്ണംപ്ലാക്കലിന്റെ കാര്‍മികത്വത്തില്‍ സംസ്‌ക്കരിച്ചു.

ഊട്ടിയില്‍ ബിസിനസ്‌ സംബന്ധമായ ആവശ്യങ്ങള്‍ക്ക്‌ താമസിക്കുന്നതിനിടയിലും നാട്ടുകാരുടെ ഏത്‌ ആവശ്യങ്ങള്‍ക്കും സഹായമായെത്തുന്ന രഞ്‌ജു കുര്യന്റെ വേര്‍പാട്‌ നാടിന്‌ നഷ്‌ടമായി മാറി. നിരവധിയാളുകള്‍ കാഞ്ഞിരപ്പള്ളി സുഹൃത്തുക്കളായി അദേഹത്തിനുണ്ടായിരുന്നു. നൂറുകണക്കിനാളുകളാണ്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയത്‌.

കരിമ്പനാല്‍ കെ. വി. കുര്യന്‍ -റോസ്‌ ദമ്ബതികളുടെ മകനാണ്‌ രഞ്‌ജു കുര്യന്‍. ഇവരുടെ മൂത്തമകന്‍ ജോര്‍ജ്‌ കുര്യന്റെ വെടിയേറ്റാണ്‌ രഞ്‌ജു മരിച്ചത്‌. സ്വത്തു തര്‍ക്കത്തിനിടയിലുണ്ടായ വാക്ക്‌തര്‍ക്കം കൊലപാതകത്തിലെത്തുകയായിരുന്നു.

സ്വത്തുവിഷയം ചര്‍ച്ച ചെയുന്നതിനെത്തിയ മാതൃസഹോദരനും വെടിയേറ്റ്‌ മരിച്ചു. കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയയാണ്‌ മരിച്ചത്‌. ഇദേഹത്തിന്റെ സംസ്‌ക്കാരം ഇന്ന്‌ രാവിലെ 11 ന്‌ കൂട്ടിക്കല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ നടത്തും.