play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ മാർച്ച് പത്ത് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചത്താൻപാറ, മുങ്ങക്കുഴി, കൂവാപോയ്ക, എഴുതുപ്പുഴ, മടപ്പാട്, പുലിക്കുന്നു, കാരിമല എന്നി സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ടു 5 വരെ വൈദ്യുതി ഭാഗികമായി തടസം ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷന്റെ പരിധിയിൽ പൊൻപുഴപൊക്കം, പൊൻപുഴ, റൈസിംഗ് സൺ എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മീനടം സെക്ഷൻ പരിധിയിൽ ഉള്ള പട്ടുനൂൽ, പുളിഞ്ചുവട്, ദയറാ, മാത്തൂർപടി, നെടുംപൊയ്ക, പുതുവയൽ, മോസ്കോ, വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ഐ ടി ഐ, കോട്ടമുറി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.

പൈക സെക്ഷന്റെ പരിധിയിൽ വിളക്കുമരുത്, കാഞ്ഞമല ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും, തോടനാൽ, കൊച്ചുകൊട്ടാരം, പൊതുകം, കരിമലക്കുന്ന് ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

നാളെ ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പറാൽ ചർച്ച് റെഡ് സ്ക്വയർ , ആവണി , സുരഭി , സരയൂ , പാലാത്ര കോളനി എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.