play-sharp-fill
കടുത്ത സാമ്പത്തിക പ്രതിസന്ധി; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഒപി, കാഷ്വാലിറ്റി ടിക്കറ്റ് ചാര്‍ജിൽ വര്‍ധനവ്; ഇന്ന് മുതല്‍ അഞ്ച് രൂപ….

കടുത്ത സാമ്പത്തിക പ്രതിസന്ധി; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഒപി, കാഷ്വാലിറ്റി ടിക്കറ്റ് ചാര്‍ജിൽ വര്‍ധനവ്; ഇന്ന് മുതല്‍ അഞ്ച് രൂപ….

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഒപി, കാഷ്വാലിറ്റി ടിക്കറ്റ് ചാര്‍ജുകള്‍ ഇന്നു മുതല്‍ അഞ്ചു രൂപ.

എച്ച്‌എംസി മീറ്റിംഗിലാണ് രണ്ടു രൂപയില്‍ നിന്നു അഞ്ചു രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ എച്ച്‌എംസിയുടെ കീഴില്‍ 40 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഈ പണം കൊണ്ടാണ്. കൂടാതെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയും ഇതില്‍ നിന്നാണ് കണ്ടെത്തുന്നത്.

കാത്ത് ലാബിന്‍റെയടക്കം പ്രവര്‍ത്തനങ്ങള്‍ക്ക് ടിക്കറ്റ് വരുമാനത്തെയാണ് ആശ്രയിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വര്‍ധനവ് വരുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ പറ‍ഞ്ഞു.