കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയപുരം പഞ്ചായത്തംഗത്തിന്റെ മകൾ മരിച്ചു
സ്വന്തം ലേഖിക
വടവാതൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയപുരം പഞ്ചായത്തംഗത്തിന്റെ മകൾ മരിച്ചു.
വിജയപുരം പഞ്ചായത്ത് അംഗം സാറാമ്മ തോമസിന്റെ മകൾ അമ്പലത്തിങ്കൽ സ്‌നേഹ സൂസൻ തോമസാ(22)ണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വെള്ളിയാഴ്ച വടവാതൂർ മാധവൻപടി – പുതുപ്പള്ളി റോഡിൽ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ സ്‌കൂട്ടറിൽ കാറിടിക്കുകയായിരുന്നു. പരിക്കേറ്റ സൂസനെ ഉടൻ തന്നെ കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട്.
Third Eye News Live
0