കെഎസ്ആർടിസി കാഞ്ഞിരമറ്റം ബസ് ഇനി സ്റ്റേ സര്‍വീസ്; രാത്രി ട്രിപ്പ് കാഞ്ഞിരമറ്റം വരെ.
സ്വന്തം ലേഖിക
പാലാ(കോട്ടയം): കെഎസ്‌ആര്‍ടിസിയുടെ പാലായിലെ ആദ്യകാല സര്‍വീസായിരുന്ന പാലാ-കാഞ്ഞിരമറ്റം ബസിന്‍റെ റദ്ദാക്കിയിരുന്ന സ്റ്റേ സര്‍വീസ് പുനഃസ്ഥാപിച്ചു.
നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ക്കൊപ്പം രാത്രി 8.15നാണ് അവസാന സര്‍വീസ് പാലായില്‍നിന്നു പുറപ്പെടുക. ഇനി മുതല്‍ ഈ ട്രിപ്പ് കാഞ്ഞിരമറ്റത്ത് അവസാനിക്കും. രാവിലെ പാലായ്ക്ക് തിരികെ പുറപ്പെടുംവിധമാണ് പുതിയ ക്രമീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍ എന്നിവരുടെ ഇടപെടലുകളും ജില്ലാ വികസന സമിതി യോഗത്തില്‍ കെഎസ്‌ആര്‍ടിസി ഉപദേശക സമിതിയംഗം കൂടിയായ ജയ്‌സണ്‍ മാന്തോട്ടം വിഷയം അവതരിപ്പിച്ചതിനെത്തുടര്‍ന്നുമാണ് സ്റ്റേ സര്‍വീസ് പുനഃസ്ഥാപിതമായത്.
പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി ഞായര്‍കുളം, ജേക്കബ് തോമസ് താന്നിക്കല്‍, കേരള കോണ്‍ഗ്രസ് -എം മണ്ഡലം പ്രസിഡന്‍റ് ജയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍, എവര്‍ ഗ്രീന്‍ സൊസൈറ്റി പ്രസിഡന്‍റ്് ഡാന്‍റീസ് കൂനാനിക്കല്‍, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്ബനി ചെയര്‍മാന്‍ സണ്ണി കളരിക്കല്‍, കേരള കോണ്‍ഗ്രസ് -എം വാര്‍ഡ് പ്രസിഡന്‍റുമാരായ ജോര്‍ജുകുട്ടി കുന്നപ്പള്ളി, ടോമി മുടന്തിയാനി, റോയി ഇടിയാകുന്നേല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജോസ് കെ. മാണി എംപിക്കു നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് മേല്‍ നടപടികളുണ്ടായത്.
കാഞ്ഞിരമറ്റം പള്ളി അധികൃതര്‍ ജീവനക്കാര്‍ക്കു വിശ്രമ സൗകര്യം ഏര്‍പ്പെടുത്തി.