play-sharp-fill
മാരകായുധങ്ങളുമായി എത്തിയ ഏഴംഗ സംഘം യുവാവിനെ മര്‍ദിച്ച കേസ്; സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിൽ.

മാരകായുധങ്ങളുമായി എത്തിയ ഏഴംഗ സംഘം യുവാവിനെ മര്‍ദിച്ച കേസ്; സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിൽ.

 

പൊന്നാനി: ലഹരി വില്‍പന ചോദ്യം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പൊന്നാനി മുല്ല റോഡ് സ്വദേശി അൻസാര്‍ (29), മുഹമ്മദ് ഷഫീഖ് (24) മുക്കാടി സ്വദേശി മുഹമ്മദ് റാഫി (30) എന്നിവരാണ് അറസ്റ്റിലായത്.

 

അക്രമത്തില്‍ കൈക്കും കാലിനും പരിക്കേറ്റ പുതുപൊന്നാനി സ്വദേശി മോയന്റെകത്ത് ഫിറോസ് (30) താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്കു മുമ്പ് ഈ കേസിലെ പ്രതി അൻസാറിനെ അക്രമിച്ച കേസിലെ പ്രതിയായിരുന്നു ഫിറോസ്. മാരാകായുധങ്ങളുമായി സംഘടിച്ചെത്തിയ ഏഴംഗ സംഘം മര്‍ദിച്ചതായാണ് പരാതി. പുതുപൊന്നാനി കടല്‍മുറ്റം പാര്‍ക്കില്‍ വെച്ചാണ് ഫിറോസിനെ ഇവര്‍ മര്‍ദ്ദിച്ചത്.

 

മര്‍ദനത്തില്‍ അവശനായ ഫിറോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സുഹൃത്ത് സൈനുദ്ധീനെയും അക്രമിച്ചിരുന്നു. അറസ്റ്റിലായ പ്രതികളെ കേടതി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group