കോട്ടയം ജനറൽ ആശുപത്രിയിലേക്ക് പോയി കാണാതായ കുമരകത്തെ വീട്ടമ്മയെ പിറവത്തു നിന്ന് കണ്ടു കിട്ടി.
കുമരകം :കോട്ടയം ജനറൽ ആശുപത്രിയിലേക്ക് പോയി കാണാതായ കുമരകത്തെ വീട്ടമ്മയെ കണ്ടു കിട്ടി. വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായി. നാഷ്ണാന്ത്ര കാമച്ചേരിക്കളം വീട്ടിൽ ഗിരിജ മനോഹരനെ (55) യാണ് ഇന്നലെ പിറവത്തിന് സമീപം മുളക്കുളത്തു നിന്ന് കണ്ടെത്തിയത്.
ചികിത്സക്കായി ഇന്നലെ വൈകുന്നേരം 4ന് ജില്ലാ ആശുപത്രിയിൽ എത്തിയ ഗിരിജ 6 മണി യാേടെ ആശുപത്രിയിൽ നിന്നും മടങ്ങി.
കുമരകം ബസ്സിൽ കയറുന്നതിന് പകരം അപ്പച്ചിയുടെ വീട്ടിലേക്ക് പോകാമെന്ന് കരുതി പിറവം ബസ്സിൽ കയറി. പിറവത്തിന് മുമ്പുള്ള മുളക്കുളം ജംഗഷനിലിറങ്ങിയ ഗിരിജ സമീപത്തെ പള്ളിപ്പടിയിൽ എത്തി. പളളിയുടെ സമീപത്ത് ക്ഷീണിതയായി ഇരുന്ന ഗിരിജയെ കണ്ടയാളാണ് തിരിച്ചറിഞ്ഞ് വീട്ടുകാരെ വിവരം അറിയിച്ചത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
. ഇതിനകം സമൂഹ മാധ്യമങ്ങളിൽ കാണാതായ വാർത്തയും ചിത്രയും ഉണ്ടായിരുന്നതാണ് തിരിച്ചറിയാൻ ഇടയാക്കിയത്.
തിരിച്ചറിഞ്ഞയാൾ ഗിരിജയെ സമീപത്തുള്ള സ്നേഹ ഭവൻ എന്ന മഠത്തിൽ എത്തിച്ച് സുരക്ഷിത യാക്കുകയും ചെയ്തു. ബന്ധുക്കൾ ഇന്നലെ 3 മണിയാേടെ സ്നേഹഭവനിൽ എത്തി ഗിരിജമ്മയെ സന്ധ്യയാേടെ വീട്ടിൽ എത്തിച്ചു.