സ്വന്തം ലേഖകൻ
കോഴിക്കോട്: കോവിഡ് 19 വ്യാപന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ നിയമലംഘിച്ച് വീടുവിട്ടിറങ്ങിയ സംഭവത്തിൽ കമിതാക്കൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
മകളെ കാണാനില്ലെന്ന പരാതിയുമായി ചമൽ സ്വദേശിയായ അച്ഛൻ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ എകരൂൽ സ്വദേശിക്കൊപ്പമാണ് പെൺകുട്ടിയെന്ന് കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പോലീസ് ഇരുവരെയും താമരശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ ഇഷ്ടപ്രകാരം അവരെ കാമുകനൊപ്പം വിട്ടെങ്കിലും കൊറോണക്കാലത്തെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചതിന് ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു പൊലീസ് പറഞ്ഞു.