കൊഴുവനാല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു

കൊഴുവനാല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു

 

സ്വ ന്തം  ലേഖകൻ

അയര്‍ക്കുന്നം: കൊഴുവനാല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജയിംസ് കുടിലില്‍ അധ്യക്ഷത വഹിച്ചു.

 

വിദ്യാര്‍ഥി രഞ്ജിത് വിനോദ് തയാറാക്കിയ ലോഗോയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധുഅനില്‍കുമാര്‍ നിര്‍വഹിച്ചു. സുവനിയര്‍ പ്രകാശനവും സമ്മാദാനവും കോട്ടയം ഡിഇഒ പ്രദീപ് പി.ആര്‍ നിര്‍വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊഴുവനാല്‍ എഇഒ ഷൈല സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോജി തോമസ്, ജാന്‍സി ബാബു, ജോബി ജോമി, ഷാന്റി ബാബു, മാത്തുക്കുട്ടി ഞായര്‍കുളം, ബേബി ഐസക്, ജീന ജോയി, ജോര്‍ജ് തോമസ്, രാജശേഖരന്‍ നായര്‍, രഘു കെ.കെ, ഷാജന്‍ ജോസഫ്, സജിമോന്‍ ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു.