“ആര് മുന്നിൽ എന്നല്ല….  ഇവിടെയെത്തുന്ന ഓരോ മത്സരാര്‍ത്ഥിയും വിജയികളാണ് “;  സംസ്ഥാന സ്കൂള്‍  കലോത്സവത്തിന് ആശംസകളുമായി ആശാ ശരത്

“ആര് മുന്നിൽ എന്നല്ല…. ഇവിടെയെത്തുന്ന ഓരോ മത്സരാര്‍ത്ഥിയും വിജയികളാണ് “; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആശംസകളുമായി ആശാ ശരത്

സ്വന്തം ലേഖിക

കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് നടിയും നര്‍ത്തകിയുമായ ആശാ ശരത്.

അഭിമാനം തോന്നുന്നുവെന്നും എങ്ങനെയായിരിക്കും കുട്ടികള്‍ പെര്‍ഫോം ചെയ്യുക എന്നതിനെക്കുറിച്ച്‌ ആകാംക്ഷയുണ്ടെന്നും ആശ ശരത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്കൂള്‍ യുവജനോത്സവം നടക്കുന്നത്. എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടായിരിക്കും കുട്ടികള്‍ എത്തുന്നത്? വളരെ സന്തോഷം തോന്നുന്നു.

ഇവിടെയെത്തുന്ന ഓരോ കുട്ടിയും വിജയികളായിട്ട് തന്നെയാണ് വരുന്നത്. ആര് മുന്നില്‍, ആര്‍ക്ക് എ ഗ്രേഡ് കിട്ടുന്നു എന്നുള്ളതല്ല, ഇവിടെ എത്തണമെങ്കില്‍ നിങ്ങള്‍ കഴിവു തെളിയിച്ചവരാണ്. എല്ലാവര്‍ക്കും ആശംസകള്‍.” സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പഠിപ്പിച്ച കുട്ടികളുമായി വന്നിട്ടുണ്ടെന്നും ആശ ശരത് ഓര്‍മ്മകള്‍ പങ്കുവെച്ചു.

രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങള്‍ക്ക് തുടക്കമായി.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂള്‍ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളില്‍ കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കും.