പാലക്കാട് സ്വകാര്യ ബസിന് അടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം ; അപകടം ഇന്ന് രാവിലെ

പാലക്കാട് സ്വകാര്യ ബസിന് അടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം ; അപകടം ഇന്ന് രാവിലെ

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് സ്വകാര്യബസ് കയറി ഇറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം. കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമനയാണ് മരിച്ചത്. പാലക്കാട് നഗരത്തിൽ താരേക്കാടാണ് സംഭവം.

രാവിലെ 10.40 ഓടെയാണ് അപകടം. ബൈക്കിൽ സഞ്ചരിക്കവേയാണ് ഓമന അപകടത്തിൽ പെട്ടത്. പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് വന്ന കാറിൽ ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു. ഈ സമയം അതുവഴി കടന്നുവന്ന സ്വകാര്യ ബസ് ഓമനയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് റിപ്പോർട്ട് ചെയ്ത നാല് വാഹനാപകടങ്ങളിൽ രണ്ടാമത്തെ മരണമാണ് ഇത്. നാല് അപകടങ്ങളിലുമായി 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Tags :