play-sharp-fill
കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന പന്ത്രണ്ട് വയസുകാരിയും മരിച്ചു;  മരണ സംഖ്യ മൂന്നായി ഉയര്‍ന്നു; 25ഓളം പേര്‍ ചികിത്സയിൽ

കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന പന്ത്രണ്ട് വയസുകാരിയും മരിച്ചു; മരണ സംഖ്യ മൂന്നായി ഉയര്‍ന്നു; 25ഓളം പേര്‍ ചികിത്സയിൽ

കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു.

കാലടി മലയാറ്റൂര്‍ സ്വദേശി ലിബിന (12) ആണ് മരിച്ചത്.

95 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ലിബിന. മരണം സ്ഥിരീകരിച്ചത് രാത്രി 12.40നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെൻഷനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലിരുന്ന തൊടുപുഴ സ്വദേശി കുമാരി (53) രാത്രി എട്ട് മണിയോടെ മരിച്ചിരുന്നു.