play-sharp-fill
മുണ്ടക്കയം പഞ്ചായത്തിന്‍റെ എംസിഎഫ് ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടം കത്തി നശിച്ചു; തീപിടുത്തമുണ്ടായത്  പഞ്ചായത്ത് അധികൃതർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട ഭാഗത്ത്; ഒഴിവായത് വൻ ദുരന്തം; തീപിടുത്തമുണ്ടായ കെട്ടിടത്തിന് സമീപം കൃഷിഭവൻ, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, ഹോമിയോ ആശുപത്രി, ഐസിഡിഎസ് ഓഫീസ് തുടങ്ങി പ്രവര്‍ത്തിക്കുന്നത് നിരവധി സ്ഥാപനങ്ങൾ; നടുക്കം മാറാതെ മുണ്ടക്കയം നിവാസികൾ

മുണ്ടക്കയം: മുണ്ടക്കയം കൃഷിഭവനോട് ചേര്‍ന്ന് മുൻപ് കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റായി പ്രവര്‍ത്തിച്ചിരുന്ന, ഇപ്പോള്‍ പഞ്ചായത്തിന്‍റെ എംസിഎഫ് ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടം കത്തി നശിച്ചു.

കെട്ടിടത്തില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതിനാണ് തീപിടിച്ചത്.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പീരുമേട്ടില്‍ നിന്നുമെത്തിയ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.
അഗ്നിബാധയെത്തുടര്‍ന്ന് രണ്ടു നിലകളുള്ള കെട്ടിടം പൂര്‍ണമായും കത്തി നശിച്ച്‌ ഉപയോഗയോഗ്യമല്ലാതായിത്തീര്‍ന്നു.
തീപിടിത്തമുണ്ടായ കെട്ടിടത്തിന് സമീപത്ത് കൃഷിഭവൻ, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, ഹോമിയോ ആശുപത്രി, ഐസിഡിഎസ് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഈ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടിത്തമുണ്ടായി വളരെ വൈകാതെ അറിയാൻ സാധിച്ചത് വലിയ അപകടം ഒഴിവാക്കി. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് ഈ കെട്ടിടത്തില്‍നിന്നു മാറ്റിയത് ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഇവ പൂര്‍ണമായും ഇവിടെക്കിടന്ന് കത്തിയിരുന്നെങ്കില്‍ അഗ്നിബാധ സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്കും പടരുകയും വൻ അപകടത്തിനും ഇടയാക്കിയേനെ.