സെമി ഉറപ്പിച്ച് ഇന്ത്യ; ലോക കപ്പിൽ തുടർച്ചയായ ആറാം ജയം, ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് 100 റൺസിന്
സ്വന്തം ലേഖകൻ
ഏകദിന ലോകകപ്പിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 100 റൺസിന് തോൽപ്പിച്ച് സെമി ഉറപ്പിച്ചു. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ മോശം സ്കോർ ആണ് ഇത്. കഴിഞ്ഞ ലോക ചാമ്പ്യന്മാരെ ആണ് ഇന്ത്യ തരിപ്പണമാക്കിയത്.
230 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ മോശമായിരുന്നു. ആദ്യ നാല് വിക്കറ്റുകള്‍ ഷമിയും ബുമ്രയും നേടി.അഞ്ചാം ഓവറില്‍ ഇന്ത്യ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ജോസ് ബട്ലറെ (10) കുല്‍ദീപ് യാദവ് ബൗള്‍ഡാക്കി. അതോടെ മത്സരം ഇംഗ്ലണ്ടിന്റെ പിടിവിട്ടു.അതിനിടെ, മൊയീന്‍ അലിയെ ഷമി പുറത്താക്കി
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദില്‍ റഷീദിനെ ബൗള്‍ഡാക്കി (13) നേട്ടം നാലിലേക്ക് ഉയര്‍ത്തി. 27 റണ്‍സ് നേടിയ ലിയാം ലിവിംഗസ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.നേരത്തെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് ആയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ 87 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ്. സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരും ഭേദപ്പെട്ട് പ്രകടനം നടത്തി.മൂന്ന് വിക്കറ്റ് നേടിയ ഡേവിഡ് വില്ലി, രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോര്‍ കുറച്ചത്.മോശം തുടക്കമായിരുന്നു ഇന്ത്യക്ക്.
നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യരും തിളങ്ങിയില്ല.പിന്നാലെ രോഹിത് – രാഹുല്‍ സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുലിനെ പുറത്താക്ക് വില്ലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു.രവീന്ദ്ര ജഡേജ (8), മുഹമ്മദ് ഷമി നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര (16) അവസാന പന്തില്‍ പുറത്തായി. കുല്‍ദീപ് യാദവ് (9) പുറത്താവാതെ നിന്നു.