ചരിത്രപരമായ തീരുമാനവുമായി കലാമണ്ഡലം ; ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം
തൃശൂർ: കേരള കലാമണ്ഡലത്തിൽ. ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം അഭ്യസിക്കാം. ലിംഗസമത്വം നിലനിർത്തി ക്കൊണ്ട് തന്നെ ആർക്ക് വേണമെങ്കിലും ഇനി മോഹിനിയാട്ടം പഠിക്കാമെന്ന് കലാമണ്ഡല ഭരണസമിതി അറിയിച്ചു. കൂടാതെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകൾ കലാമണ്ഡലത്തിൽ ആരംഭിക്കും.
ആർ എൽ വി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ കലാമണ്ഡലം കൂത്തമ്പലത്തിൽ നർത്തകൻ രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു. അതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ കലമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാമെന്ന് ചരിത്രപരമായ തീരുമാനമെടുത്ത്. ഏട്ട് മുതൽ പി.ജി വരെ കലാമണ്ഡലം അഭ്യസിക്കാം.
ആർ.എൽ.വി ക്കെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തെ തുടർന്നായിരുന്നു ഇത്തരത്തിൽ ആൺകുട്ടികൾ മോഹിനിയാട്ടം കളിക്കുന്നത് വിവാദമായത്. അദ്ദേഹത്തിന്റെ നിറത്തെ വെച്ച്പ്പോലും സത്യഭാമ ആക്ഷേപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ താൻ പറഞ്ഞതിൽ യാതൊരു വക കുറ്റബോധവും സത്യഭാമയ്ക്ക ഉണ്ടായിരുന്നില്ല. പരാതി കൊടുക്കുന്നവർ കൊടുക്കട്ടേ എന്നായിരുന്നു സത്യഭാമയുടെ പ്രതികരണം. സംഭവത്തെ തുടർന്ന് മനുഷ്യവകാശ കമ്മീഷൻ ഉൾപ്പെടയുള്ളവർ കേസേടുത്തിരുന്നു.