play-sharp-fill
കടവൂർ ജയൻ കൊലക്കേസ് : ഒളിവിലായിരുന്ന ആർ.എസ്.എസ് പ്രവർത്തകരായ ഒൻപത് പ്രതികളും പൊലീസിൽ കീഴടങ്ങി

കടവൂർ ജയൻ കൊലക്കേസ് : ഒളിവിലായിരുന്ന ആർ.എസ്.എസ് പ്രവർത്തകരായ ഒൻപത് പ്രതികളും പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ

കൊല്ലം: ആർഎസ്എസിൽ നിന്നും തെറ്റിപ്പിരിഞ്ഞ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒൻപത് പ്രതികളും പൊലീസിൽ കീഴടങ്ങി. കേസിൽ ഫെബ്രുവരി രണ്ടിന് കോടതി വിധി പറഞ്ഞ ശേഷമായിരുന്നു പ്രതികൾ ഒളിവിൽ പോയത്. ഇതോടെ ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേസിൽ ഒന്നുമുതൽ ഒൻപത് വരെ പ്രതികളായ തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു (ഏലുമല ഷിജു), മതിലിൽ ലാലിവിള വീട്ടിൽ ദിനരാജ്, മതിലിൽ അഭി നിവാസിൽ രജനീഷ് (രഞ്ജിത്), കടവൂർ തെക്കടത്ത് വീട്ടിൽ വിനോദ്, കടവൂർ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ്, കടവൂർ താവറത്തുവീട്ടിൽ സുബ്രഹ്മണ്യൻ, കൊറ്റങ്കര ഇടയത്ത് വീട്ടിൽ ഗോപകുമാർ, കടവൂർ വൈക്കം താഴതിൽ പ്രിയരാജ്, കടവൂർ കിഴക്കടത്ത് ശ്രീലക്ഷ്മിയിൽ അരുൺ (ഹരി) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇവരെല്ലാം ആർ.എസ്.എസ് പ്രവർത്തകരുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012 ഫെബ്രുവരി ഏഴിനാണ് ജയനെ ഒൻപതംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. മുൻ ആർഎസ്എസ് പ്രവർത്തകനായ കടവൂർ കോയിപ്പുറത്ത് രാജേഷിനെ (കടവൂർ ജയൻ) സംഘടനയിൽ നിന്നു തെറ്റിപ്പിരിഞ്ഞ വിരോധത്തിൽ കടവൂർ ക്ഷേത്ര ജംഗ്ഷനിൽവെച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയതായിരുന്നു സംഭവം