play-sharp-fill
കടപ്ര-വീയപുരം ലിങ്ക് ഹൈവേയില്‍ ദുരിതയാത്ര;പത്തനംതിട്ട  ജില്ലയിലെ ബഹുഭൂരിപക്ഷം റോഡുകളും വികസിച്ചപ്പോഴും അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പ്രധാന യാത്രാമാര്‍ഗമായ കടപ്ര-വീയപുരം ലിങ്ക് ഹൈവേ അവഗണനയില്‍

കടപ്ര-വീയപുരം ലിങ്ക് ഹൈവേയില്‍ ദുരിതയാത്ര;പത്തനംതിട്ട ജില്ലയിലെ ബഹുഭൂരിപക്ഷം റോഡുകളും വികസിച്ചപ്പോഴും അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പ്രധാന യാത്രാമാര്‍ഗമായ കടപ്ര-വീയപുരം ലിങ്ക് ഹൈവേ അവഗണനയില്‍

സ്വന്തം ലേഖകൻ

തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ബഹുഭൂരിപക്ഷം റോഡുകളും വികസിച്ചപ്പോഴും അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പ്രധാന യാത്രാമാര്‍ഗമായ കടപ്ര-വീയപുരം ലിങ്ക് ഹൈവേ അവഗണനയില്‍.

പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതരത്തില്‍ ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ 15 വര്‍ഷം മുമ്ബ് നിര്‍മിച്ച റോഡാണിത്. കാലവര്‍ഷക്കാലത്തടക്കം പെയ്യുന്ന ചെറിയ മഴയില്‍പോലും റോഡിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങുന്നതാണ് നാട്ടുകാര്‍ക്ക് ദുരിതമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടപ്ര കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തുനിന്ന് പല ഭാഗങ്ങളിലായി ഉണ്ടാവുന്ന വെള്ളക്കെട്ട് വിയപുരം പാലത്തിന് സമീപത്തുവരെ നീളും. മഴക്കാലമായാല്‍ വാഹനഗതാഗതം നിലക്കുന്ന രീതിയില്‍ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടും. അപ്പര്‍ കുട്ടനാടന്‍ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ റോഡ് നിര്‍മിക്കുന്നതില്‍ അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചയാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

മഴ കനക്കുന്നതോടെ വെള്ളക്കെട്ട് മൂലം അത്യാസന്ന നിലയിലെ രോഗികളെപോലും നിരണത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുന്നതിനടക്കം തടസ്സങ്ങള്‍ നേരിടാനുള്ളതായി പ്രദേശവാസികള്‍ പറയുന്നു. മഴക്കാലമായാല്‍ ലിങ്ക് ഹൈവേയിലൂടെയുള്ള യാത്ര വാഹനങ്ങള്‍ക്ക് എന്‍ജിന്‍പണി അടക്കമുള്ള കേടുപാടുകള്‍ വരുത്തുന്നതായി നിരണത്തെ ഓട്ടോ ഡ്രൈവര്‍മാരും പറയുന്നു.

ലിങ്ക് ഹൈവേക്ക് വേണ്ടി ഏറ്റെടുത്ത സ്വകാര്യ വസ്തുക്കളുടെ നഷ്ടപരിഹാര തുക ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ഇതിനായി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. വെള്ളക്കെട്ട് പതിവാകുന്ന ഭാഗം മണ്ണിട്ടുയര്‍ത്തി ലിങ്ക് ഹൈവേ പുനരുദ്ധരിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

Tags :