ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതി നേട്ടമായി! മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ.കഴിഞ്ഞ നാല് മാസമായി ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ വലിയ കുതിച്ചുചാട്ടം!!!

ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതി നേട്ടമായി! മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ.കഴിഞ്ഞ നാല് മാസമായി ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ വലിയ കുതിച്ചുചാട്ടം!!!

സ്വന്തം ലേഖകൻ

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഗംഭീര മുന്നേറ്റവുമായി ഇന്ത്യ. ലോക രാജ്യങ്ങളുടെ പട്ടികയില്‍ റെക്കോര്‍ഡ് നേട്ടമാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നാല് മാസമായി ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. അതേസമയം, കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും ഈ നേട്ടത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്‌ലയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌, രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച വേഗതയാണ് ഏപ്രിലില്‍ ലഭിച്ചിട്ടുള്ളത്.

കൂടാതെ, മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ 60-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്.മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 118-ാം സ്ഥാനമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 2023 ഏപ്രിലിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് പട്ടികയില്‍ ഒന്നാം സ്വന്തമാക്കിയത് ഖത്തറാണ്.

Tags :