നിരന്തര കുറ്റവാളിയായ കുറവലങ്ങാട് സ്വദേശിക്ക് കാപ്പ ചുമത്തിയ കേസ് ;ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു.

നിരന്തര കുറ്റവാളിയായ കുറവലങ്ങാട് സ്വദേശിക്ക് കാപ്പ ചുമത്തിയ കേസ് ;ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു.

 

കോട്ടയം :നിരന്തര കുറ്റവാളിക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു.

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളിയായ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനി ഭാഗത്ത് കളരിക്കൽ വീട്ടിൽ ജയൻ (48) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലില്‍ കരുതൽ തടങ്കലിൽ അടച്ചിരുന്നത്.

 

ഇതിനെതിരെ ഇയാള്‍ കാപ്പ ഉപദേശക സമിതിയിൽ അപ്പീലിനു പോവുകയായിരുന്നു. എന്നാൽ പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരി വയ്ക്കുകയും, ഇത് അംഗീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് കുറവിലങ്ങാട്, തൃശ്ശൂർ ഈസ്റ്റ്, മൂവാറ്റുപുഴ, തിരുവല്ല, പന്തളം എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ കേസുകൾ നിലവിലുണ്ട്.