ദുഷ്പ്രചരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ആര് വിചാരിച്ചാലും കഴിയില്ല; നിരവധി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭൂതക്കണ്ണാടി വെച്ച്‌ നോക്കിയിട്ടും ഒരു ചുക്കും നടക്കാതിരുന്നത് 101% കൈ ശുദ്ധമായത് കൊണ്ട്; ഉദ്യോഗസ്ഥരുടെ പീഡനം മൂലം സര്‍ക്കാര്‍ ജോലി രാജിവെച്ചെന്ന ദമ്പതികളുടെ പരാമര്‍ശത്തിൽ പ്രതികരണവുമായി കെടി ജലീൽ

ദുഷ്പ്രചരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ആര് വിചാരിച്ചാലും കഴിയില്ല; നിരവധി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭൂതക്കണ്ണാടി വെച്ച്‌ നോക്കിയിട്ടും ഒരു ചുക്കും നടക്കാതിരുന്നത് 101% കൈ ശുദ്ധമായത് കൊണ്ട്; ഉദ്യോഗസ്ഥരുടെ പീഡനം മൂലം സര്‍ക്കാര്‍ ജോലി രാജിവെച്ചെന്ന ദമ്പതികളുടെ പരാമര്‍ശത്തിൽ പ്രതികരണവുമായി കെടി ജലീൽ

സ്വന്തം ലേഖകൻ

മലപ്പുറം: തിരുനാവായയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജയ്സണും അദ്ദേഹത്തിൻ്റെ ഭാര്യ തവനൂർ വൃദ്ധസദനത്തിലെ മേട്രണായ അനിത മേരിയും സർക്കാർ ജോലി ഉപേക്ഷിക്കുന്നതിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് തവനൂർ എം എൽ എ കെ ടി ജലീൽ.

ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാലാണ് ദമ്പതികള്‍ തനിക്കെതിരെ പത്രസമ്മേളനം നടത്തിയതെന്നും അവര്‍ ഉന്നയിച്ച വിഷയം വസ്തുകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും കെടി ജലീല്‍ പറഞ്ഞു.ഫേസ്ബുക്കിലാണ് ജലീലിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെയ്സൻ്റെ കാര്യത്തില്‍ നടന്നതെന്താണെന്ന് തിരുനാവായ മൃഗാശുപത്രിയിലെ ഡോക്ടര്‍ നിമയോടോ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടോ ചോദിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഒരു ഘട്ടത്തിലും ഞാനറിഞ്ഞോ അറിയാതെയോ ജെയ്സൻ്റെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ജെയ്സൻ്റെ മേലുദ്യോഗസ്ഥ ഡോ: നിമയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് തിരക്കിയാല്‍ നിജസ്ഥിതി അറിയാമെന്നും ജലീല്‍ പറയുന്നു.

തവനൂര്‍ വൃദ്ധസദനത്തിലെ മേട്രണായ ജയ്സൻ്റെ ഭാര്യ അനിത മേരിക്ക് നിലവില്‍ ഒരു പ്രശ്നവും അവിടെ ഉള്ളതായി അറിവില്ല. രണ്ടര വര്‍ഷം മുമ്പ് വൃദ്ധസദനത്തില്‍ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന വ്യക്തിയും അവരും തമ്മില്‍ ചില പ്രശ്നങ്ങളുള്ളതായി ശ്രദ്ധയില്‍ പെട്ടിരുന്നു. അത് പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ദുഷ്പ്രചരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ആര് വിചാരിച്ചാലും കഴിയില്ല. നിരവധി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭൂതക്കണ്ണാടി വെച്ച്‌ നോക്കിയിട്ടും ഒരു ചുക്കും നടക്കാതിരുന്നത് 101% കൈ ശുദ്ധമായത് കൊണ്ടാണ്. അപവാദ പ്രചരണങ്ങള്‍ നടത്തുന്നവര്‍ ഇതോര്‍ത്താല്‍ നന്നാകുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ ആലപ്പുഴ സ്വദേശി എ ജെ ജെയ്സണ്‍, തവനൂര്‍ വൃദ്ധസദനത്തിലെ മേട്രണായ ജയ്സൻ്റെ ഭാര്യ അനിത മേരി എന്നിവരാണ് സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുകയാണെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചത്.

ഉദ്യോഗസ്ഥരുടെ നിരന്തരമുള്ള മാനസിക പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നും എല്ലാവരും കൂട്ടംചേര്‍ന്ന് ആക്രമിക്കുകയാണെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഒത്താശ ചെയ്യുന്നത് കെടി ജലീല്‍ ആണ്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സത്യത്തിന്റെ കൂടെ നിന്നതാണ് ആക്രമണത്തിനു കാരണമെന്നും ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Tags :