പ്രചരണ ബോർഡുകൾ എടുത്ത് മാറ്റി ; വയനാട്ടിൽ കെ സുരേന്ദ്രനും പോലീസും തമ്മിൽ രൂക്ഷമായ വാക്കു തർക്കം

പ്രചരണ ബോർഡുകൾ എടുത്ത് മാറ്റി ; വയനാട്ടിൽ കെ സുരേന്ദ്രനും പോലീസും തമ്മിൽ രൂക്ഷമായ വാക്കു തർക്കം

മാനന്തവാടി : പ്രചാരണ ബോർഡുകള്‍ എടുത്തു മാറ്റിയതിനെ തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനും പൊലീസും തമ്മിൽ രൂക്ഷമായ വാക്കുതർക്കം.

മാനന്തവാടിയില്‍ സ്ഥാപിച്ചിരുന്ന ബോർഡ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് എടുത്തുമാറ്റിയിരുന്നു ഇതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.

തർക്കത്തിനൊടുവില്‍ എടുത്തുമാറ്റിയ ബോർഡുകള്‍ ബിജെപി പ്രവർത്തകർ ബലംപ്രയോഗിച്ച്‌ പിടിച്ചെടുത്ത് നഗരത്തില്‍ സ്ഥാപിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിക്കുന്ന ഇന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ വയനാട്ടില്‍ എത്തുന്നുണ്ട്. ഇതിന്റെ പ്രചരണത്തിനായി സ്ഥാപിച്ചിരുന്ന ബോർഡുകളാണ് എടുത്തുമാറ്റിയത്.

മാനന്തവാടി നഗരത്തിലുടനീളം അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകള്‍ ഇന്നലെ രാത്രി പ്രവർത്തകർ സ്ഥാപിച്ചിരുന്നു. ബോർഡുകള്‍ സ്ഥാപിച്ച സ്ഥലത്തെച്ചൊല്ലി ഇന്ന് രാവിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുമായി ബിജെപി പ്രവർത്തകള്‍ വാക്കുതർക്കത്തിലായി. തുടർന്ന് ഉദ്യോഗസ്ഥർ ബോർഡുകള്‍ എടുത്തുമാറ്റുകയായിരുന്നു.

വിവരമറിഞ്ഞതോടെ മാനന്തവാടിയില്‍ തന്നെയുണ്ടായിരുന്ന കെ സുരേന്ദ്രൻ സംഭവ സ്ഥലത്തേക്ക് എത്തുകയും ഉദ്യോഗസ്ഥരുമായി വാഗ്വാദത്തില്‍ ‌ഏർപ്പെടുകയുയമായിരുന്നു. തുടർന്ന് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകർ പൊലീസിന്റെ വാഹനത്തില്‍ നിന്ന് ബലംപ്രയോഗിച്ച്‌ ബോർഡുകള്‍ പിടിച്ചെടുക്കുകയും പഴയ സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തു.