സുനിഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു; ചുമത്തിയിരിക്കുന്നത് ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണകുറ്റം തുടങ്ങിയ വകുപ്പുകൾ

സുനിഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു; ചുമത്തിയിരിക്കുന്നത് ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണകുറ്റം തുടങ്ങിയ വകുപ്പുകൾ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണകുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിജീഷിന്റെ അറസ്റ്റ് വൈകിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

വെള്ളൂർ ചേനോത്തെ വിജീഷിന്റെ ഭാര്യ കോറോം സെൻട്രലിൽ വായനശാലക്കടുത്ത കൊളങ്ങരത്ത് വളപ്പിൽ സുനീഷയെ (26) ഞായറാഴ്ച വൈകിട്ടാണ് ഭർതൃവീട്ടിലെ കുളിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തു വന്ന ശബ്ദ സന്ദേശമാണ് മരിച്ച യുവതിയുടെ വീട്ടുകാരെ കേസ് നൽകാൻ പ്രേരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് വിജീഷും പിതാവും വീട്ടിൽ ക്വാറന്റീ നിലായിരുന്നു. ഇയാൾക്ക് നെഗറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് ഭർതൃവീട്ടിലെ കുളിമുറിയിൽ സുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി.

ഭർത്താവും സഹോദരനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസ്.
സുനിഷയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. കോളേജ് പഠന കാലത്താണ് സുനിഷയുമായി പ്രണയത്തിലായത്. ആ സമയത്തുതന്നെ ചെറിയ കാര്യങ്ങൾക്കുപോലും അമിതമായി ക്ഷോഭിച്ചിരുന്നു.

അവരുടെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. തങ്ങളെ അവഗണിച്ച് ഒളിച്ചോടിയവളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ബന്ധുക്കൾ ഭീഷണി മുഴക്കിയിരുന്നു. വിവാഹശേഷം വീട്ടിലും ബന്ധുക്കൾക്കിടയിലും അകാരണമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെങ്കിലും താനും കുടുംബവും അവളെ സംരക്ഷിച്ചു.

അതിനിടെ വീട്ടുകാരെ ബന്ധപ്പെട്ട് ജോലി ആവശ്യത്തിന് സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. അത് സുനിഷക്ക് മാനസികാഘാതം ഉണ്ടാക്കിയിരുന്നു. ജൂൺ ഒന്നിന് അമ്മാവന്റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൃതദേഹം കാണാൻപോലും അനുവദിച്ചില്ല.

ഇതിനിടെ സുനിഷയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ വിളിപ്പിച്ചപ്പോഴും തന്നോടൊപ്പം ജീവിക്കാനാണ് തയ്യാറായത്. അവളെ ജീവിക്കാൻ അനുവദിക്കില്ലെന്ന നിലപാടെടുത്ത വീട്ടുകാർ ഇപ്പോൾ തനിക്കും കുടുംബത്തിനുമെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും- വിജീഷ് ആരോപിച്ചിരുന്നു.