കോട്ടയം ജില്ലയില്‍ 644 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.64 ശതമാനമായി കുറഞ്ഞു ; 846 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 644 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.64 ശതമാനമായി കുറഞ്ഞു ; 846 പേര്‍ രോഗമുക്തരായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ 644 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 636 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ട് പേർ രോഗബാധിതരായി. പുതിയതായി 5531 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.64 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 263 പുരുഷന്‍മാരും 294 സ്ത്രീകളും 87 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

846 പേര്‍ രോഗമുക്തരായി. 5211 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 186361 പേര്‍ കോവിഡ് ബാധിതരായി. 177970 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34741 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-84

തൃക്കൊടിത്താനം-40

അതിരമ്പുഴ-29

ചങ്ങനാശേരി-28

വാഴപ്പള്ളി-27

പനച്ചിക്കാട്, എരുമേലി-22

എറ്റുമാനൂര്‍-20

മുണ്ടക്കയം, കുറിച്ചി-19

കരൂര്‍, ചിറക്കടവ്-16

തിടനാട്, ഈരാറ്റുപേട്ട-13

കാണക്കാരി, കാഞ്ഞിരപ്പള്ളി-12

വിജയപുരം-11

പുതുപ്പള്ളി, രാമപുരം-10

മാടപ്പള്ളി, തീക്കോയി, പാലാ-9

കുമരകം-8

വാഴൂര്‍, കറുകച്ചാല്‍, കൂട്ടിക്കല്‍,മണിമല, തിരുവാര്‍പ്പ്, മാഞ്ഞൂര്‍ – 7

അയര്‍ക്കുന്നം, വൈക്കം, കൊഴുവനാല്‍, ആര്‍പ്പൂക്കര, പാമ്പാടി, കിടങ്ങൂര്‍-6

കടുത്തുരുത്തി, നെടുംകുന്നം, കുറവിലങ്ങാട്, കടപ്ലാമറ്റം, വെളിയന്നൂര്‍, മറവന്തുരുത്ത്, പാറത്തോട്, കൂരോപ്പട-5

ചെമ്പ്, കങ്ങഴ, ഉദയനാപുരം, വാകത്താനം, ടി.വി പുരം-4

പൂഞ്ഞാര്‍, ഉഴവൂര്‍, കടനാട്,വെള്ളൂര്‍, ഭരണങ്ങാനം, പായിപ്പാട്-3

വെള്ളാവൂര്‍, മണര്‍കാട്, തലയാഴം, തലയോലപ്പറമ്പ്, മുളക്കുളം, പള്ളിക്കത്തോട്, മരങ്ങാട്ടുപിള്ളി, ഞീഴൂര്‍, കല്ലറ, മീനച്ചില്‍-2

മേലുകാവ്, വെച്ചൂര്‍, എലിക്കുളം, തലനാട്, മീനടം, തലപ്പലം, കോരുത്തോട്, അകലക്കുന്നം, മുത്തോലി, നീണ്ടൂര്‍-1