നേതൃത്വം തന്നെ അപമാനിക്കാൻ ശ്രമിക്കുന്നു; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ; നിലപാട് കടുപ്പിച്ച് കെ മുരളീധരൻ

നേതൃത്വം തന്നെ അപമാനിക്കാൻ ശ്രമിക്കുന്നു; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ; നിലപാട് കടുപ്പിച്ച് കെ മുരളീധരൻ

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:ലോകസഭയിലേക്കോ നിയമസഭയിലേക്കോ ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ എം പി. തന്റെ സേവനം ഇനി വേണോ വേണ്ടയോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.

പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെപിസിസി നേതൃത്വം കത്തയച്ചതിനു പിന്നാലെയാണ് കെ.മുരളീധരന്‍ കടുത്ത നിലപാടുമായി രംഗത്തെത്തിയത്. നോട്ടീസ് നല്‍കും മുന്‍പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. തന്നെ അപമാനിക്കാനായി ബോധപൂര്‍വമാണ് നോട്ടിസ് നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ മൂടിക്കെട്ടുന്നവര്‍ അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. . പക്ഷേ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങും. പ്രവര്‍ത്തകരോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രണ്ട് എംപിമാര്‍ക്ക് നോട്ടിസ് നല്‍കുന്നതു ഗുണകരമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കട്ടെ. നോട്ടിസ് അയയ്ക്കുന്നതിനു മുന്‍പ് കെപിസിസി അധ്യക്ഷന് തന്നോട് ഒന്ന് സംസാരിക്കാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

പ്രസ്താവനകള്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണു മുരളീധരന് കെപിസിസി അയച്ച കത്തിലുള്ളത്. കത്തു ലഭിച്ചതായി കെ.മുരളീധരന്‍ സ്ഥിരീകരിച്ചിരുന്നു. പരസ്യപ്രസ്താവന നടത്തരുതെന്ന ജാഗ്രതാ നിര്‍ദേശമാണു കത്തിലുള്ളതെന്നും വിശദീകരണം ചോദിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ.മുരളീധരന്റെയും എം.കെ.രാഘവന്റെയും പരസ്യപ്രസ്താവനയില്‍ അതൃപ്തി അറിയിച്ച്‌ കെപിസിസി നേതൃത്വം എഐസിസിക്ക് കത്തു നല്‍കിയിരുന്നു. ഇതിനു പുറമെയാണ് ഇരുവര്‍ക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്തയച്ചത്.