‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’; കെ മുരളീധരനായി കോഴിക്കോട് ഫ്ലക്സ് ബോർഡുകൾ

സ്വന്തം ലേഖകൻ കോഴിക്കോട്: കെ മുരളീധരനെ അനുകൂലിച്ച്‌ കോഴിക്കോട് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. നേതൃത്വത്തോടുള്ള അതൃപ്തിയെ തുടര്‍ന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ അനുകൂലിച്ചാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് സംസ്ഥാന, ഡിസിസി നേതൃത്വങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സിൽ ‘നിങ്ങൾക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം ഈ നേതാവിനെ’ എന്ന് കേരളജനത പറയുന്നതായാണ് കുറിപ്പും ചിത്രവുമുള്ളത്. കോൺഗ്രസിലെ തർക്കം പരിഹരിച്ചുവെന്ന് ഹൈ കമാൻ്റ് അവകാശപ്പെടുമ്പോഴാണ് താഴെത്തട്ടിലെ ചേരിതിരിവ് പുറത്തുവരുന്നത്. കോഴിക്കോട് നഗരത്തിൽ ആണ് കോൺഗ്രസ് പോരാളികൾ എന്ന പേരിൽ ബോർഡുകൾ വെച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തിനെ […]

നേതൃത്വം തന്നെ അപമാനിക്കാൻ ശ്രമിക്കുന്നു; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ; നിലപാട് കടുപ്പിച്ച് കെ മുരളീധരൻ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി:ലോകസഭയിലേക്കോ നിയമസഭയിലേക്കോ ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ എം പി. തന്റെ സേവനം ഇനി വേണോ വേണ്ടയോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെപിസിസി നേതൃത്വം കത്തയച്ചതിനു പിന്നാലെയാണ് കെ.മുരളീധരന്‍ കടുത്ത നിലപാടുമായി രംഗത്തെത്തിയത്. നോട്ടീസ് നല്‍കും മുന്‍പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. തന്നെ അപമാനിക്കാനായി ബോധപൂര്‍വമാണ് നോട്ടിസ് നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു. വായ മൂടിക്കെട്ടുന്നവര്‍ അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. . പക്ഷേ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങും. പ്രവര്‍ത്തകരോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും […]

‘കണ്ണൂരില്‍ പിള്ളമാരില്ല, തിരുവിതാംകൂറില്‍ നിന്നും വന്നവരാകാം; പിള്ള ആള് ശരിയല്ല, ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണം’; സ്വപ്നയുടെ ആരോപണങ്ങളില്‍ മുരളീധരന്‍

സ്വന്തം ലേഖകൻ കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജുഡീഷ്യല്‍ അന്വേഷണത്തിന് വെല്ലുവിളിച്ച്‌ കെ മുരളീധരന്‍. മുമ്പ് ആരോപണം ഉയ‍ര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറായെന്നും 18 മണിക്കൂറാണ് കമ്മീഷന് മുന്നില്‍ മൊഴി കൊടുത്തതെന്നും ഈ നിലാപാട് പിണറായി വിജയനും കാണിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സ്വപ്നയുടെ ആരോപണം യുഡിഎഫ് തൊണ്ടതൊടാതെ വിഴുങ്ങിയിട്ടില്ല. സ്വപ്നയുടെ ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ തയ്യാറാവണം. കേന്ദ്ര സ‍ര്‍ക്കാരും കേരള സ‍ര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഇഡിയുടെ അന്വേഷണം […]

എം കെ രാഘവന്റെ വിമർശനം കോൺഗ്രസിലെ പൊതുവികാരം ; ഒന്നും മിണ്ടാതിരുന്നാല്‍ ഗ്രേസ് മാര്‍ക്ക് ; കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച രാഘവന് മുരളീധരന്‍റെ പിന്തുണ

സ്വന്തം ലേഖകൻ കോഴിക്കോട് : നേതൃത്വത്തിനെതിരായ വിമർശനത്തിൽ എം.കെ. രാഘവനെ പിന്തുണച്ച് കെ. മുരളീധരൻ.രാഘവൻ പറഞ്ഞത് പാർട്ടി വികാരമാണെന്നും കോൺഗ്രസിനുള്ളിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഒരു കാര്യവും തന്നോടു പോലും ആലോചിക്കാറില്ലെന്നും പാർട്ടിക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.മിണ്ടാതിരുന്നാലാണ് പാര്‍ട്ടിയില്‍ ഗ്രേസ് മാര്‍ക്കെന്നും മുരളീധരന്‍ തുറന്നടിച്ചു. എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച്‌ ഡിസിസി പ്രസിഡന്‍റ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. എംകെ രാഘവന്‍ ഒറ്റയ്ക്കല്ലെന്നും സമാന അഭിപ്രായമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്നും […]

‘പിണറായി സര്‍ക്കാര്‍ സെക്‌സും സ്റ്റണ്ടും ഉള്ള സിനിമ പോലെയായി’ ; പരിഹാസവുമായി കെ മുരളീധരന്‍ എംപി

സ്വന്തം ലേഖകൻ കൊച്ചി: സെക്‌സും സ്റ്റണ്ടുമുള്ള സിനിമ പോലെയായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ മാറി എന്ന് വടകര എം പിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പകല്‍ സമയത്ത് ഗുസ്തിയും രാത്രിയില്‍ ദോസ്തിയുമാണെന്നും അദ്ദേഹം പരിഹസിച്ചു. സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും ഭരണപക്ഷം വീരവാദം മുഴക്കാനായി നിയമസഭയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഴയ കാസറ്റ് മറന്ന് ,മുഖ്യമന്ത്രി പുതിയ കാസറ്റ് ഇറക്കുകയാണെന്നായിരുന്നു കെ മുരളീധരന്റെ മറ്റൊരു പരിഹാസം. സി എം രവീന്ദ്രനെ പോലും […]

ഷുഹൈബ് വധം ആസൂത്രിതം; കോണ്‍ഗ്രസിന്റെ പരാതി അക്ഷരാ‍ര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രി രാജിവെക്കുന്നത് മാന്യത; കെ മുരളീധരന്‍ എം പി

സ്വന്തം ലേഖകൻ കോഴിക്കോട്:കോണ്‍ഗ്രസിന്റെ പരാതി അക്ഷരാ‍ര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് മുതി‍‍ര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം തന്നെ നടത്തണം.ആസൂത്രിത കൊലപാതകമായിരുന്നു ഷുഹൈബിന്റേത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധക്കേസിലെ അന്വേഷണം പാ‍ര്‍ട്ടി നേതാക്കളിലേക്ക് എത്താതെ ഇരിക്കാനാണ് സിപിഎം ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ‍‍ര്‍എസ്‌എസ് – ജമാ അത്തെ ഇസ്ലാമി കൂടിക്കാഴ്ചയിലും അദ്ദേഹം വിമ‍‍ര്‍ശനം ഉന്നയിച്ചു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. […]

പിണറായി ഭരിക്കാൻ തുടങ്ങിയതിൽ പിന്നെ മര്യാദയ്ക്ക് ഒരു ഓണം ഉണ്ണാൻ പറ്റിയിട്ടില്ല : കെ മുരളീധരൻ

സ്വന്തം ലേഖിക തൃശ്ശൂർ: പിണറായി സർക്കാർ വന്നതിൽപ്പിന്നെ മലയാളികൾ മര്യാദയ്ക്ക് ഓണംപോലും ആഘോഷിച്ചിട്ടില്ലെന്ന് കെ. മുരളീധരൻ എം.പി. പ്രകൃതി പോലും പിണറായി സർക്കാരിനെതിരാണ്. കഴിഞ്ഞ കൊല്ലവും ഇക്കൊല്ലവുമെല്ലാം വലിയ ദുരന്തങ്ങളുണ്ടായി- അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികൾ അവസാനിപ്പിക്കുക, പ്രളയാനന്തര പുനരധിവാസ പ്രവർത്തനത്തിലെ വീഴ്ചകൾ പരിഹരിക്കുക, പി.എസ്.സി.യുടെ വിശ്വാസ്യത വീണ്ടെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോർപ്പറേഷൻ ഓഫീസിന് മുൻപിൽ യു.ഡി.എഫ്. സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്തൂരിൽ പാർട്ടിക്കാരനായ വ്യവസായിയെ കൊന്ന പാർട്ടിയാണ് സി.പി.എം. ഉരുട്ടിക്കൊലയ്ക്കെതിരേ ഘോരഘോരം പ്രസംഗിക്കുമ്പോഴും രാജ്കുമാറിനെ ഉരുട്ടിക്കൊന്ന […]

പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി : കെ മുരളീധരൻ

സ്വന്തം ലേഖിക കണ്ണൂർ: ബംഗാളിലും ത്രിപുരയിലും തകർന്ന് തരിപ്പണമായ സി.പി.എം. കേരളത്തിലും സമാനമായ തകർച്ചയിലാണ്. അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവിയായിരിക്കും പിണറായിയുടേതെന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു. പ്രളയാനന്തര പ്രവർത്തനത്തിലെ വീഴ്ച, പി.എസ്.സി. ക്രമക്കേട് എന്നീ വിഷയങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. സംസ്ഥാനവ്യാപകമായി നടത്തുന്ന രാപകൽ സമരത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് പടിക്കൽ നടത്തിയ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി. ചോദ്യപേപ്പർ ചോർന്ന സംഭവം സിറ്റിങ് ജഡ്ജിയെക്കൊണ്ടോ സി.ബി.ഐ.യെക്കൊണ്ടോ അന്വേഷിപ്പിക്കണം. ഇക്കാര്യത്തിൽ സ്വതന്ത്രാന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്. നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി പറഞ്ഞിരിക്കുന്നതും […]