ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും; നിയമസഭയില്‍ കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ ആത്മഗതം നടത്തി കെ കെ ശൈലജ; പരാമര്‍ശം മൈക്ക് ഓണ്‍ ആണെന്നറിയാതെ
സ്വന്തം ലേഖിക
തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയുമായി സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ കെ ടി ജലീല്‍ എം എല്‍ എയ്ക്കെതിരെ ആത്മഗതം നടത്തി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ.
ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമെന്നാണ് നിയമസഭയില്‍ കെ കെ ശൈലജ പറഞ്ഞത്. കെ ടി ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റതിന് പിന്നാലെയായിരുന്നു കെ കെ ശൈലജയുടെ പരാമര്‍ശം. മൈക്ക് ഓണ്‍ ആണെന്നത് ശ്രദ്ധിക്കാതെയായിരുന്നു ശൈലജ ആത്മഗതം നടത്തിയത്. പിന്നാലെ പരാമര്‍ശം ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ ലോകായുക്ത ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരായ തടസവാദങ്ങള്‍ സ്പീക്കര്‍ തള്ളിയതിന് പിന്നാലെയാണ് ബില്‍ അവതരണം ആരംഭിച്ചത്.
ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനമാണെന്നും ബില്ല് അവതരിപ്പിക്കുന്നതിനിടെ നിയമമന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ എങ്ങനെ ശിക്ഷ വിധിക്കും. ബില്ലിലെ വ്യവസ്ഥകളില്‍ നിയമസഭയ്ക്ക് മാറ്റം വരുത്താനാകും. ഭേദഗതി ലോക്‌പാല്‍ നിയമവുമായി യോജിക്കുന്നതാണെന്നും രാജീവ് പറഞ്ഞു.
ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നു. ഭേദഗതി സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ്. ഭേദഗതി വ്യവസ്ഥ ജുഡീഷ്യറിയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സതീശന്‍ വിമര്‍ശിച്ചു. ജൂഡീഷ്യല്‍ തീരുമാനം എക്സിക്യൂട്ടീവിന് എങ്ങനെ തള്ളാന്‍ കഴിയുമെന്ന് ചോദിച്ച വി ഡി സതീശന്‍, നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ നിയമമന്ത്രിയ്ക്ക് അധികാരമില്ലെന്നും തുറന്നടിച്ചു.